അനുജിത്തിന്‍റെ ഹൃദയം കൊച്ചിയിലേക്ക് പറന്നെത്തി; ഇടപ്പള്ളിയിൽ നിന്നും ലിസിയിലെത്തിയത് കേവലം മൂന്ന് മിനിറ്റുകൊണ്ട്; പ്രാർത്ഥനയിൽ കേരളം

  • Post category:news
  • Reading time:1 min read
You are currently viewing അനുജിത്തിന്‍റെ ഹൃദയം കൊച്ചിയിലേക്ക്  പറന്നെത്തി; ഇടപ്പള്ളിയിൽ നിന്നും ലിസിയിലെത്തിയത് കേവലം  മൂന്ന് മിനിറ്റുകൊണ്ട്; പ്രാർത്ഥനയിൽ കേരളം

അനുജിത്തിന്‍റെ ഹൃദയവുമായി എയർ ആമ്പുലൻസ് 2.42 ന് ഗ്രാൻറ് ഹയാത്തിന്‍റെ ഹെലിപ്പാടിൽ ഇറങ്ങി. അവിടെ നിന്നും മിന്നൽ വേഗത്തിൽ റോഡുമാർഗ്ഗം എറണാകുളത്തെ ലിസി ആശുപത്രിയിൽ. തൃപ്പൂണിത്തുറ സ്വദേശിക്കാണ് അനുജിത്തിന്‍റെ ഹൃദയം ദാനം ചെയ്തത്.

സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ രണ്ടാം തവണയാണ് കൊച്ചിയിൽ ഹൃദയം എത്തിക്കുന്നത്. ഇടപ്പള്ളിയിൽ നിന്നും മൂന്ന് മിനിറ്റുകൊണ്ടാണ് ആമ്പുലൻസ് ലിസിയിൽ എത്തിയത്. റോഡിൽ തടസങ്ങൾ ഉണ്ടാവാതിരിക്കാൻ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

കൊട്ടാരക്കര എഴുകോൺ സ്വദേശി അനുജത്തിന് ഈ മാസം പതിനാലാം തിയതിയാണ് അപകടം സംഭവിക്കുന്നത്. ഗുരതരമായി പരിക്കേറ്റതിനാൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും കിംസിലും ചികിത്സ. പരമാവധി ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 17 ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.

ഭാര്യ പ്രിൻസിയും സഹോദരി അജല്യയും അനുജത്തിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയവും, വൃക്കകളും കണ്ണുകളും കൈകളുമായി അനുജിത്ത് ഇനി എട്ടുപേരിൽ ജീവിക്കും. മൂന്ന് വയസ്സുള്ള ഒരു മകനുണ്ട് അനുജിത്തിന്. വിജയകുമാരിയാണ് അമ്മ. അച്ഛൻ ശശിധരൻ പിള്ള.

0Shares