കാസർകോട് ജില്ലയിൽ സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചു; ആദ്യ ഘട്ട പരിശോധന സമീപകാല യാത്ര ചരിത്രം ഉള്ളവരെയും വീടുകളിലും സർക്കാർ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുള്ളവരെയും

You are currently viewing കാസർകോട് ജില്ലയിൽ സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചു; ആദ്യ ഘട്ട പരിശോധന സമീപകാല യാത്ര ചരിത്രം ഉള്ളവരെയും വീടുകളിലും സർക്കാർ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുള്ളവരെയും

കാസർകോട് ജില്ലയിൽ കൊറോണ സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചു. ആരോഗ്യപ്രവർത്തകർ, പോലീസുകാർ പൊതു ജനസമ്പർക്കം കൂടുതലുള്ള പൊതുപ്രവർത്തകർ, സർക്കാർ ജീവനക്കാർ, അതിഥി തൊഴിലാളികൾ ട്രക്ക് ഡ്രൈവർമാർ ഉൾപ്പെടെ സമീപകാല യാത്ര ചരിത്രം ഉള്ളവരെയും വീടുകളിലും സർക്കാർ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുള്ളവരെയും ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് വിധേയമാക്കും.

60 വയസിന് മുകളിലുള്ളവരും ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരും ഇതിൽ ഉൾപ്പെടും. രോഗികളെ പരിചരിക്കുന്നതും അല്ലാത്തതുമായ ആരോഗ്യ പ്രവർത്തകരെ ആശുപത്രികളിൽ വച്ചാകും പരിശോധിക്കുക.

0Shares