മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; രോഗം ബാധിച്ച് വീണ്ടും ഒരാൾ മരിച്ചു, അഞ്ച് മാസത്തിനിടെ ഒമ്പത് മരണം, പ്രദേശങ്ങളിൽ വ്യാപക ജാഗ്രത നിർദേശം

  • Post category:health / Kerala / news
  • Reading time:1 min read
You are currently viewing മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; രോഗം ബാധിച്ച് വീണ്ടും ഒരാൾ മരിച്ചു, അഞ്ച് മാസത്തിനിടെ ഒമ്പത് മരണം, പ്രദേശങ്ങളിൽ വ്യാപക ജാഗ്രത നിർദേശം

മലപ്പുറം: മഞ്ഞപിത്തം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെ ആണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. കരൾ സംബന്ധ അസുഖ ബാധിതനായിരുന്നു സക്കീർ. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നതിന് ഇടെയാണ് മരണം.

കഴിഞ്ഞ വെള്ളിയാഴ്‌ച മലപ്പുറം നിലമ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചിരുന്നു. നിലമ്പൂർ ചാലിയാർ സ്വദേശി റനീഷ് (42) ആണ് മരിച്ചത്.

രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

മലപ്പുറം ജില്ലയിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏ​ഴ് പേരുടെ മരണമാണ് റിപ്പോർട് ചെയ്‌തത്‌. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്‌തു. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്.

ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ 3184 സം​ശ​യ
ആസ്‌പദ​മാ​യ വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ് കേ​സു​ക​ളും 1032 സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെയ്‌ത​ത്.
പോ​ത്തു​ക​ല്ല്, കു​ഴി​മ​ണ്ണ, ഒ​മാ​നൂ​ർ, പൂ​ക്കോ​ട്ടൂ​ർ, മൊ​റ​യൂ​ർ, പെ​രു​വ​ള്ളൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലും ആ​ണ്.

0Shares