അനൂപ് മേനോൻ – സുരഭി ലക്ഷ്മി ചിത്രം “പത്മ” 15ന് തീയറ്ററുകളിൽ എത്തും

  • Post category:entertainment
  • Reading time:1 min read
You are currently viewing അനൂപ് മേനോൻ – സുരഭി ലക്ഷ്മി ചിത്രം “പത്മ” 15ന് തീയറ്ററുകളിൽ എത്തും

സുരഭി ലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ‘പത്മ’ ജൂലൈ 15ന് തീയേറ്ററുകളിലെത്തും. അനൂപ് മേനോൻ സ്റ്റോറീസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, സുരഭി ലക്ഷ്മി, ശങ്കർ രാമകൃഷ്ണൻ, മെറീന മൈക്കിൾ എന്നിവരും അഭിനയിക്കുന്നു. മഹാദേവൻ തമ്പിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. പ്രൊഡക്ഷൻ ഡിസൈനർ – ബാദുഷ, ആർട്ട് – ഡുണ്ടു രഞ്ജീവ്, എഡിറ്റർ – സിയാൻ ശ്രീകാന്ത്, സംഗീതം – നിനോയ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ – അനിൽ ജി, ഡിസൈൻ – ആന്‍റണി സ്റ്റീഫൻ, ന്യൂസ് പബ്ലിസിറ്റി – പി ശിവപ്രസാദ്. എന്നിവരാണ് അണിയറ പ്രവർത്തകർ.

0Shares