കള്ളപ്പണക്കേസിലെ സ്ത്രീക്കൊപ്പം അമിത് ഷായുടെ ചിത്രം; സംവിധായകൻ അറസ്റ്റിൽ

  • Post category:entertainment
  • Reading time:1 min read
You are currently viewing കള്ളപ്പണക്കേസിലെ സ്ത്രീക്കൊപ്പം അമിത് ഷായുടെ ചിത്രം; സംവിധായകൻ അറസ്റ്റിൽ

അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയായ സ്ത്രീയുമൊത്തുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചതിന് ചലച്ചിത്ര സംവിധായകൻ അവിനാശ് ദാസ് അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ സിങ്ങിനൊപ്പമുള്ള അമിത് ഷായുടെ ചിത്രമാണ് അവിനാഷ് ട്വീറ്റ് ചെയ്തത്. തുടർനടപടികൾക്കായി അവിനാഷിനെ അഹമ്മദാബാദിലെത്തിച്ചതായി പൊലീസ് അറിയിച്ചു.

അവിനാശ് ദാസിനെ ചൊവ്വാഴ്ചയാണ് ഗുജറാത്ത് പൊലീസ് മുംബൈയിൽ വച്ച് കസ്റ്റഡിയിലെടുത്തതെന്ന് അസിസ്റ്റന്‍റ് കമ്മീഷണർ ഓഫ് പോലീസ് ഡിപി ചുദാസമ പറഞ്ഞു. വ്യാജ ചിത്രം പ്രചരിപ്പിച്ചതിന് അവിനാഷിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 469 പ്രകാരം കേസെടുത്തു. ദേശീയ പതാക ധരിച്ചുള്ള ഒരു സ്ത്രീയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നതിനെതിരെ ഐടി ആക്ട് പ്രകാരവും അവിനാഷിനെതിരെ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

0Shares