
എഴുത്ത്, ✍️സിദ്ദീഖ് ചമ്പാടൻ: കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. ചുരുങ്ങിയ സമയം മാത്രമാണ് കേരളത്തിൽ പ്രചാരണത്തിന് ലഭിച്ചത്. ഏപ്രിൽ 9 ന് കേരളം വിധിയെഴുതും. അതിന് മുമ്പുള്ള തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണിക്ക് നിർണ്ണായകമാണ് SDPI വോട്ടുകൾ. കേരളത്തിൽ പൊതുവെ SDPI വോട്ടുകളുടെ എണ്ണത്തിൽ കുറവാണെങ്കിലും സ്ഥാനാർത്ഥികളുടെ വിയജയത്തിനെ സ്വാധീനിക്കാൻ മാത്രം നിർണ്ണായക ശക്തിയായി SDPI മാറിയിട്ടുണ്ട്. ജനാതിപത്യ രാജ്യത്ത് SDPI ക്കും അവരുടേതായ നിലപാടുകളുണ്ട്. അവരുടെ പ്രധാന ശത്രു ബി.ജെ.പിയാണ്. അതിനാൽ ബിജെപിക്കെതിരായ നിലപാട് ഈ തിരഞ്ഞടുപ്പിൽ SDPI സ്വീകരിക്കാനാണ് സാധ്യത. എന്നാൽ കേരളത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. നേതാക്കളുടെ നിലപാടും വ്യത്യസ്തം. ഇതുവരെ ഒരു മുന്നണിക്കും പിന്തുണ പ്രക്യാപികാത്ത SDPI, LDF നെ പിന്തുണക്കുന്നു എന്ന് തെറ്റിധരിപ്പിച്ച്, മുവാറ്റുപുഴ അഷറഫ് മൗലവി അടക്കമുള്ള SDPI നേതാക്കൾ CPM നെതിരെയും, അഭ്യന്തര വകുപ്പിനെതിരെയും മുമ്പ് നടത്തിയ പ്രസ്താവനകൾ പുറത്തിട്ട്, SDPI ക്ക് എങ്ങനെ cpm നെ പിന്തുണക്കാൻ സാധിക്കും എന്ന് ചോദിക്കുകയാണ് UDF. രാഷ്ട്രീയത്തിൽ നയങ്ങളുo അഭിപ്രായ വിത്യാസങ്ങളുo സ്ഥിരമല്ല. അതാത് രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറികൊണ്ടിരിക്കും. അല്ലെങ്കിൽ തന്നെ SDPI വോട്ട് വേണ്ട അവരുടെ പിന്തുണയിൽ ജയിച്ച മെമ്പർ മാർ രാജീവെക്കണമെന്ന് ആവശ്യപെട്ട UDF, ഈ തിരഞ്ഞെടുപ്പ് കാലത്ത് SDPI പിന്തുണയെ ചൊല്ലി വേവലാധിപെടുന്നത് എന്തിന്.? എല്ലാകാര്യത്തിലും യോജിപ്പ് ഉണ്ടാക്കിയിട്ടാണോ സംഖ്യമുണ്ടാക്കുന്നത്. കോൺഗ്രസിൻ്റെ എല്ലാ നയനിലപാടുകളിൽ മുസ്ലിം ലീഗിന് യോജിപ്പുണ്ടോ.? അങ്ങിനെയോജിപ്പ് ഉണ്ടാക്കിയിട്ടാണോ ലീഗ് കോൺഗ്രസിനെ പിന്തുണക്കുന്നത്.? എല്ലാകാര്യത്തിലും യോജിപ്പ് ഉണ്ടങ്കിൽ പിന്നെ എന്തിത് രണ്ട് പാർട്ടികളായി നിലകൊള്ളണം.? ലയിച്ച് ഒറ്റ പാർട്ടിആയാൽ പോരെ.?
തലശ്ശേരിയിൽ ഫസലിനെ കൊലപെടുത്തിയ സി.പി.എമ്മുമായി SDPI ക്ക് എങ്ങനെയോജിക്കാൻ സാധിക്കും എന്നാണ് UDFൻ്റെ മറ്റൊരു ചോദ്യം. സി.പി.എമ്മുമായി യോജിക്കുകയോ, യോജിക്കാതിരിക്കുകയോ ചെയ്താലും, ഫസലിൻ്റെ കൊലയാളികൾക്ക് എതിരെ ശക്തമായ നിയമ നടപടികളുമായി SDPI മുന്നോട്ടു പോകുന്നുണ്ട്. അതാണല്ലോ നിലപാട്, അണികളെ വഞ്ചിച്ച പാരമ്പര്യം SDPI ക്ക് ഇല്ല താനും. ഇത്തരം കാര്യങ്ങളിൽ എന്താണ് മുസ്ലിം ലീഗ് നിലപാട്.? പെരിങ്ങത്തൂർ ഷെമീർ, ഇരട്ടിയിൽ അബ്ദുൽ സലാം, എടക്കാട്, ശാദുലി, കക്കാട് സിറാജ്, തളിപ്പറമ്പ് അബ്ദുൽ ലത്തീഫ് മുതലായവരെ കൊലപെടുത്തിയ CPM-RSS കാരായ പ്രതികൾക്ക് അർഹമായ ശിക്ഷ നൽകുവാൻ ഭരണം ഉള്ളപ്പോൾ മുസ്ലിo ലീഗിനെ കൊണ്ട് സാധിച്ചോ.? ലീഗിൻ്റെ ഭാഗത്ത് നിന്നുള ആത്മാർത്ഥ കുറവ് കൊണ്ടും ലീഗുകാർ സാക്ഷി പോലും പറയാൻ തയ്യാർ അല്ലാത്തത് കൊണ്ട് പ്രതികളെ മുഴുവൻ കോടതി വെറുതെ വിടുകയല്ലേ ചെയ്തത്.? ലീഗ് പ്രവർത്തകരായ പട്ടുവം അൻവർ, അരിയിൽ ശുക്കൂൾ മുതലായവർ കൊല്ലപെട്ട കേസ് എവിടെയും എത്താതെ നിൽക്കുന്നു. അണികളോട് ലീഗ് നേതൃത്വത്തിന് എന്ത് ആത്മാർത്ഥതയാണുള്ളത്.? ലീഗിന് വേണ്ടി വാദിക്കുന്നവർ ഇത് മനസിലാക്കുന്നില്ല എന്നതല്ലേ യാതാർഥ്യം. എന്ത് തെറ്റ് കുറ്റങ്ങൾ ഉണ്ടായാലും സിപിഎം കേരളത്തിൽ ആവശ്യമാണ് എന്ന നിലപാടുള്ളവരാണ് മലയാളികളിൽ അധികവും. സിപിഎം ഇല്ലങ്കിൽ ഇവിടം ബിജെപി കയ്യടക്കും. ന്യൂനപക്ഷങ്ങൾക്ക് സ്വൗര്യമായി ജീവിക്കാൻ ആവശ്യമാണ് സിപിഎം എന്നത് ഓരോ കോൺഗ്രസ്- ലീഗ് പ്രവർത്തകരും രഹസ്യമായി സമ്മതിക്കുന്നു. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണം ആർക്കൊപ്പം എന്നതാണ് ചോദ്യം.? മുസ്ലിം ലീഗ് ഇല്ലങ്കിലും കേരളത്തിൽ മുസ്ലിങ്ങൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടില്ല എന്ന് ഇടത് മുന്നണി ഉറപ്പ് നൽകുന്നു. ലീഗ് നിലപാടിൽ വെള്ളം ചേർക്കുന്നു. പണത്തിനും സ്വാർത്ഥ താല്പര്യത്തിനും പിന്നാലെ ചില നേതാക്കൾ വഴിമാറുന്നു. ലീഗിൻ്റെ ന്യൂനതകളും കഴിവ് കേടുകളും കൊള്ളകളും മറച്ചു പിടിക്കാനായി ചില നേതാക്കൾ ചാരിറ്റിയെ കൂട്ടുപിടിക്കുന്നു. മുസ്ലിം ലീഗ് പാർട്ടിയുടെ പോഷക സംഘടനകൾ നടത്തുന്ന ചാരിറ്റി പ്രവർത്തനം അളവുറ്റതാണ്. എന്നാൽ ചാരിറ്റിക്കയി ഒരു രാഷ്ട്രീയ പാർട്ടിയുടെ ആവശ്യമുണ്ടോ.?
ലീഗും പച്ചക്കൊടിയും: കാലത്തിനൊത്ത മാറ്റം മുസ്ലിം ലീഗിലും ആവശ്യമാണ് എന്ന നിലപാടുള്ള ആളാണ് ഞാൻ. കേരളത്തിന് പുറത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പച്ച കൊടിയുമായി പ്രവർത്തിക്കുവാൻ ലീഗിന് സാധിക്കുമോ.? എന്ന ചോദ്യം ഉയരുകയാണ്. പാക്കിസ്ഥാൻ കൊടി എന്ന് പറഞ്ഞ് സംഘികൾ അത് കോൺഗ്രസ്സിന് എതിരെ തിരിയുന്നു. മുസ്ലിം ലീഗും പച്ചക്കൊടിയും കേരളത്തിന് പുറത്ത് കോൺഗ്രസ്സിന് തലവേദനയുണ്ടാക്കുന്നു എന്നത് വസ്തുതയാണ്. ഒന്നാം മോഡി സർക്കാറിനെ ജനങ്ങൾ വെറുത്തിട്ടും, രണ്ടാമതും മോദി അധികാരത്തിൽ വരാൻ പ്രധാന കാരണം മുസ്ലിം ലീഗാണ്. ആദ്യമായി വയനാട് മൽസരിച്ച രാഹുൽ ഗാന്ധിയുടെ കൂടെ പച്ച കൊടിയുമായി പ്രചരണം നടത്തിയ മുസ്ലിംലീഗുകാരെ ചൂണ്ടി ബിജെപി രാഷ്ട്രീയം കളിച്ചു. BJP യുടെ സൈബർ ടീം മുസ്ലിം ലീഗ് പതാകയെ പാകിസ്ഥാൻ പതാകയായി വ്യാഖ്യാനിച്ചു. അത് കേരളത്തിൽ വിലപോയില്ലങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളലിൽ ബിജെപിക്ക് നേട്ടമുണ്ടായി. കടുത്ത ഹിന്ദുത്വ വാദികളായ കോൺഗ്രസ് പ്രവർത്തകർ BJP ലേക്ക് പോയതും പച്ചക്കൊടി കാരണമാണ്. ഇത് തിരിച്ചറിഞ്ഞതോടെയാണ് പിന്നീട് കോൺഗ്രസ് പരിപാടികളിൽ പച്ച കൊടി വേണ്ട എന്ന നിലപട് നേതാക്കൾക്ക് എടുക്കേണ്ടിവന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML) എന്നതിൽ ചെറിയൊരു മാറ്റം വരുത്തി ഇന്ത്യൻ യൂണിയൻ മാനവ ലീഗ് (IUML) എന്നാക്കി പ്രവൃത്തിക്കുന്നതല്ലേ നല്ലത്.? മുസ്ലിം എന്നത് മാറ്റിയാൽ തന്നെ ലീഗിലേക്ക് എല്ലാ രാഷ്‌ടീയ പാർട്ടിയിൽ നിന്നും ആളുകൾ കടന്നുവരും. അത് LDF ൽ നിന്നും NDA സഖ്യത്തിൽ നിന്നും. ലീഗ് നേതാക്കൾ സമുദായത്തിൻ്റെ പേരും പറഞ്ഞ് പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണം. രാഷ്ട്രീയ നിലപാടുമായി മുന്നോട്ട് പോകണം. മുസ്ലിം ലീഗ് നിലവിലെ നിലപാടിൽ തന്നെ മുന്നോട്ട് എങ്കിൽ ആദ്യം പലിശയുമായി ബന്ധപ്പെട്ട ബാങ്ക് തെരഞ്ഞെടുപ്പുകളിൽ നിന്നും സ്ഥാനമാനങ്ങളിൽ നിന്നും വിട്ടുനിൽക്കുക. വിവിധ മഹല്ലുകളിലെ ഖാളിമാരായ പാണക്കാട് കുടുംബം വനിത ലീഗിലെയും മുസ്ലിം യൂത്ത് ലീഗിലെയും സ്ത്രീകളെ നിലക്ക് നിർത്തുക. അന്യ പുരുഷന്മാരുമായി അടുത്ത് ഇടപഴകുന്നതും കൈകൊടുക്കുന്നതും എല്ലാം നിഷിദ്ധമാണ് എന്നത് പഠിപ്പിക്കുക. ഇസ്ലാമിനെ രാഷ്ട്രീയത്തിന് വേണ്ടി അടിയറവ് വെക്കാതിരിക്കുക. എഴുത്ത്, ✍️സിദ്ദീഖ് ചമ്പാടൻ: 9400253740
