ഓണക്കാലത്ത് വ്യാജവാറ്റ് തടയാന്‍ കര്‍ശന നടപടികളുമായി എക്‌സൈസ്; മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ പൊതുജനങ്ങൾക്കും അറിയിക്കാം

  • Post category:local news
  • Reading time:1 min read
You are currently viewing ഓണക്കാലത്ത് വ്യാജവാറ്റ് തടയാന്‍ കര്‍ശന നടപടികളുമായി എക്‌സൈസ്; മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ പൊതുജനങ്ങൾക്കും അറിയിക്കാം

കാസര്‍കോട്: ഓണാഘോഷത്തിനോടനുബന്ധിച്ച് വ്യാജവാറ്റും വ്യാജ മദ്യവിപണനവും വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സെപ്റ്റംബര്‍ അഞ്ച് വരെ ജില്ലയില്‍ ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് പ്രവര്‍ത്തിക്കും.ഇതിന്‍റെ ഭാഗമായി കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും കാസര്‍കോട്, ഹോസ്ദുര്‍ഗ്ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ ഓരോ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും ആരംഭിച്ചു.

പൊതുജനങ്ങള്‍ക്ക് മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി എക്‌സൈസ് വകുപ്പിന്‍റെ ടോള്‍ഫ്രീ നമ്പറിലും മറ്റ് ഓഫീസുകളുടെ ഫോണ്‍ നമ്പറിലും ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പര്‍ : 155358 , കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫീസ് 04994-256728, 9447178066, കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് 04994-255332, 9400069715, ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് 0467-2204125, 9400069723, നീലേശ്വരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് 0467-2283174, 9400069726, ഹോസ്ദുര്‍ഗ് റേഞ്ച് 0467-2204533, 9400069725, കാസര്‍കോട് റേഞ്ച് 04994-257541, 9400069716, കുമ്പള റേഞ്ച് 04998-213837, 9400069718, ബന്തടുക്ക റേഞ്ച് 04994-205364, 9400069720, ബദിയഡുക്ക റേഞ്ച് 04994-261950, 9400069719, മഞ്ചേശ്വരം റേഞ്ച് 04998-273800, 9400069721.

0Shares