
കാഞ്ഞങ്ങാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി ഓഫീസ് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിന് പിറകുവശത്തുള്ള റിവേര കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് രമേശൻ മാവുങ്കാൽ അധ്യക്ഷനായി. ചടങ്ങിൽ വച്ച് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹരീഷ് പാലക്കുന്ന്, വനിതാ വിങ്ങ് കോഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് തൈക്കടപ്പുറം എന്നിവരെ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് സുഗുണൻ ഇരിയ, ജില്ലാ സെക്രട്ടറി വി.എൻ. രാജേന്ദ്രൻ, ജില്ലാ വൈസ് പ്രസിഡണ്ട് പി.വി.വേണു, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എൻ.കെ.പ്രജിത്ത്, കെ.സുധീർ, ജില്ലാ വെൽഫെയർ കോഡിനേറ്റർ
ബി.എ.ഷരീഫ്, കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് പ്രസിഡണ്ട് വി.കുഞ്ഞുണ്ണി, ഉദുമ യൂണിറ്റ് പ്രസിഡണ്ട് സന്തോഷ് പള്ളിക്കര, കാഞ്ഞങ്ങാട് നോർത്ത് യൂണിറ്റ് പ്രസിഡണ്ട് രഞ്ജിത്ത് മാട്ടുമ്മൽ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി പി.സുരേഷ് സ്വാഗതവും ട്രഷറർ കെ. പ്രജീഷ് നന്ദിയും പറഞ്ഞു.
