അജാനൂരിനെ അതിദരിദ്ര മുക്ത പഞ്ചായത്തായിപ്രഖ്യാപിച്ചു; സി.എച്ച് കുഞ്ഞമ്പു എം.എൽ.എ പ്രഖ്യാപനം നടത്തി

ajanur
bindu

കാഞ്ഞങ്ങാട് : അതിദരിദ്ര മുക്ത പഞ്ചായത്തായി അജാനൂർ ഗ്രാമപഞ്ചായത്ത്. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന അതിദരിദ്ര മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയിലൂടെയാണ് അതിദരിദ്ര മുക്ത പഞ്ചായത്തായത്.

സർവ്വെ നടത്തി അതിദാരിദ്ര്യ വിഭാഗത്തിൽപ്പെട്ട 20 പേരെയാണ് കണ്ടെത്തിയിരുന്നത്. ഇവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ പഞ്ചായത്ത് കൈക്കൊണ്ടു. ഭൂമിയുള്ള ഭവന രഹിതരുടെ പട്ടികയിൽ 5 ഗുണഭോക്താക്കളെ കണ്ടെത്തുകയും അഞ്ച് പേർക്കും ലൈഫ് ഭവന പദ്ധതിയിലൂടെ വീട് നൽകുകയും ചെയ്തു. രണ്ട് പേരുടെ വീട് നവീകരിച്ചു. ഒരാൾക്ക് സർക്കാർ സ്ഥലം അനുവദിച്ചു. എല്ലാ മാസവും കിറ്റുകൾ നൽകി. പെൻഷൻ ഇല്ലാതിരുന്ന രണ്ടു പേർക്ക് പെൻഷൻ അനുവദിച്ചു.

അസുഖ ബാധിതർക്ക് മെഡിക്കൽ ഓഫീസർ മുഖാന്തരം മരുന്ന് നൽകി വരുന്നു. 14′ കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് കെയർ വഴി സേവനം നൽകിവരുന്നു. പഞ്ചായത്ത് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഭാഗമായി ഇവരെ അതിദാരിദ്ര്യത്തിൽ നിന്ന് കൈപിടിച്ചുയർത്താനായി.

അതിദരിദ്ര മുക്ത പഞ്ചായത്ത് പ്രഖ്യാപനം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ടി. ശോഭ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു റിപ്പോർട്ട് അവതരണം നടത്തി. വൈസ് പ്രസിഡണ്ട് കെ. സബീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. മീന, കെ. കൃഷ്ണൻ മാസ്റ്റർ, ഷീബ ഉമ്മർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ദാമോദരൻ, ജില്ല നവകേരള മിഷൻ ആർ.പി. ബാലചന്ദ്രൻ മാസ്റ്റർ, മൂലക്കണ്ടം പ്രഭാകരൻ, മുബാറക്ക് ഹസൈനാർ ഹാജി, കെ. സി. മുഹമ്മദ് കുഞ്ഞി, സി.ഡി.എസ് ചെയർപേഴ്സൺ രത്നകുമാരി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.എച്ച്. അനീഷ് കുമാർ സ്വാഗതവും വി.ഇ.ഒ ജിജേഷ് നന്ദിയും പറഞ്ഞു.

sri krishna hardware
0Shares