എയിംസ് കാസർകോട് അനുവദിക്കണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

You are currently viewing എയിംസ് കാസർകോട് അനുവദിക്കണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കാസർകോട്: എൻഡോസൾഫാൻ മൂലം ദുരിതം അനുഭവിക്കുന്ന ഒട്ടേറെ രോഗികളുള്ള ജില്ലയിലേക്ക് തന്നെ എയിംസ് അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ കോവിഡ്- 19 ൻ്റ ഭീതിയും തുടരുകയാണ്. ആരോഗ്യ പ്രശ്നങ്ങളാൽ ദുരിതമനുഭവിക്കുന്ന കാസർകോട് ജില്ലയിലെ ജനങ്ങൾ വിദഗ്ദ ചികത്സയ്ക്ക് ആശ്രയിക്കുന്നത് മംഗലുരുവിനെയാണ്. എന്നാൽ കോവിഡ് 19 ൻ്റെ ഭീഷണിമൂലം അതിർത്തികൾ അടച്ചതിനാൽ മംഗലുരുവിലേക്കുള്ള യാത്രയും ദുസ്സഹമാണ്. അതിനാൽ ജില്ലയുടെ പ്രതീക്ഷയാണ് എയിംസ് എന്നും യോഗം വിലയിരുത്തി.

യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ്, ജില്ലാ ജന.സെക്രട്ടറി കെ.ജെ. സജി, ജില്ലാ ട്രഷറർ മാഹിൻ കോളിക്കര, സി.എച്ച്.ഷംസുദ്ദീൻ, വിക്രം പൈ, ടി.എ. ഇല്യാസ്, ശശിധരൻ ജി.എസ്, എ.വി.ഹരിഹരസുതൻ, ഷിഹാബ് ഉസ്മാൻ, എം.പി സുബൈർ, ബഷീർ കനില, എ.എ.അസീസ്, ഹംസ പാലക്കി തുടങ്ങിയവർ സംബന്ധിച്ചു.

0Shares