ആദൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പൂർവ വിദ്യാർഥികൾ ഒന്നിക്കുന്നു; ഒത്തുചേരൽ 25 വർഷത്തിന് ശേഷം; വിപുലമായ പരിപാടിക്ക് സംഘാടക സമിതി രൂപീകരിച്ചു

You are currently viewing ആദൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പൂർവ വിദ്യാർഥികൾ ഒന്നിക്കുന്നു; ഒത്തുചേരൽ 25 വർഷത്തിന് ശേഷം; വിപുലമായ പരിപാടിക്ക് സംഘാടക സമിതി രൂപീകരിച്ചു

ആദൂർ(കാസർകോട്): ആദൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ 97-98 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ 25 വർഷത്തിന് ശേഷം ഒന്നിക്കുന്നു. “ഓർമ്മ@25” എന്ന പേരിൽ ഡിസംബര്‍ 4 ന് ഞായറാഴ്ച്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് പരിപാടി. വിപുലമായ പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപികരിച്ചു. പൂര്‍വ്വ വിദ്യാർത്ഥികളുടെ ചങ്ക് ചങ്ങായി 95-98 എന്ന വാട്സ്ആപ്പ് കൂട്ടായിമയാണ് ഒരിക്കല്‍ കൂടി സ്കൂളില്‍ എല്ലാവരും ഒത്ത് ചേരാം എന്ന ആശയം മുന്നോട്ട് വെച്ചത്. ഈ ആശയത്തിന് മികച്ച പിന്തുണ ലഭിച്ചതോടെ തിയതി നിശ്ചയിച്ച് പരിപാടിക്ക് ആവശ്യമുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയായിരുന്നു. 25 വർഷത്തിന് ശേഷം നാനാ മേഖലയിലുള്ള പഴയ കൂട്ടുകെട്ടിനെ ഒന്നിപ്പിക്കുക എന്നത് വലിയ കടമ്പത്തന്നെയാണെന്ന് സംഘാടകർ പറഞ്ഞു.

സംഘാടക സമിതി ഭാരവാഹികൾ: സിറാജുദ്ധീന്‍ കുണ്ടാര്‍ (ചെയര്‍മാൻ), മുഹമ്മദ് അഷ്റഫ് നൂയീംവീട് (കണ്‍വീനർ), അബ്ദുല്‍ ഖാദിര്‍ ഗ്രാമറഡുക്കം (ട്രഷറർ), അബ്ദുല്‍ ഖാദര്‍ കുക്കംകൈ, റഫീക്ക് കെ, സിദ്ദീഖ് ബെള്ളിപ്പാടി എന്നിവർ (വൈസ് ചെയര്‍മാന്‍), അബൂബക്കര്‍ സിദ്ധീഖ് മഞ്ഞംപാറ, ഇബ്രാഹിം കെ, ഉമ്മര്‍ കാസിം പടിയത്തടുക്ക എന്നിവർ (ജോയിന്‍റ് കണ്‍വീനര്‍) മാർ. ഗള്‍ഫ് കോഡിനേഷന് വേണ്ടി അബ്ദുല്‍ ഖാദിര്‍ കൊളന്നുര്‍, റഫീഖ് നാരംപാടി, റസ്സാഖ് മഞ്ഞംപാറ, എന്നിവരേയും തെരെഞ്ഞെടുത്തു. ജുനൈദ് പള്ളത്തൂര്‍, സലാം ചിര്‍ത്തൊട്ടി, ബഷീര്‍ മഞ്ഞംപാറ,ലെത്തീഫ് മൂല, ബാത്ത്വിഷ തങ്ങള്‍, ബാലഗോപാലന്‍ ആലന്തടുക്കം, ജമാലുദ്ധീന്‍ ആദൂര്‍, താജുദ്ധീന്‍ പള്ളങ്കോട് തുടങ്ങിയവർ പ്രവര്‍ത്തക സമിതി അംഗങ്ങളാണ്.

ഓര്‍മ്മ @ 25 പിപൂലമായി ആഘോഷിക്കുന്നതിനൊപ്പം അധ്യാപകരെ ആദരിക്കാനും സ്കൂളിന് ഓര്‍മ്മ @ 25 ന്‍റെ പേരിൽ ഉപഹാരം നല്‍കാനും തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു. 97-98 SSLC മലയാളം മീഡിയത്തില്‍ ആദുര്‍ സ്കൂളില്‍ പഠിച്ച മുഴുവന്‍ വിദ്യാർത്ഥികളെയും കുടുംബ സമേതം പങ്കെടുപ്പിച്ച് പരിപാടി വൻ വിജയമാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക്: 9497260810 കണ്‍വീനർ (അഷ്റഫ് നൂയീംവീട്).

0Shares