ഒമാനിലെ വിമാനത്താവളങ്ങളില്‍ ഇനി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനം; സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഒമാനിലെ വിമാനത്താവളങ്ങളില്‍ ഇനി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനം; സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

ഒമാനില്‍ വിമാനത്തവാളങ്ങളിലേക്ക് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു മാത്രം പ്രവേശനമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍. ഒമാന്‍ സുപ്രിം കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം രാജ്യത്തെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നവരുടെ പ്രവേശനം കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് എയര്‍പോര്‍ട്ട് അധികൃതര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വരും. കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസുകള്‍ സ്വീകരിച്ചവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒമാനിലേക്ക് പ്രവേശനം അനുവദിച്ച പശ്ചാത്തലത്തില്‍ വിമാനത്തവാളത്തില്‍ എത്തുന്ന യാത്രക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിക്കണമെന്നും, തരാസുദ് പ്ലസ് ആപ്പില്‍ ക്യൂ.ആര്‍ കോഡ് രേഖപ്പെടുത്തിയിട്ടുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്ക്, പി.സി.ആര്‍ പരിശോധനാ ഫലം എന്നിവ കൈവശം കരുതിയിരിക്കണമെന്നും ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ആവശ്യപ്പെടുന്നു.

0Shares