ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. പ്രതാപ് പോത്തന്‍റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് നടി തെസ്നി ഖാൻ രംഗത്ത്. അഭിനയത്തിന്‍റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ച പ്രതാപ് പോത്തൻ തന്‍റെ ഗുരുവാണെന്ന് നടി തെസ്നി ഖാൻ പറഞ്ഞു. പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ഡെയ്സി എന്ന ചിത്രത്തിലൂടെയാണ് തെസ്നി ഖാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഋതുഭേദം, ഡെയ്സി, ഒരു യാത്രമൊഴി, തെലുങ്കിലെ ചൈതന്യ, തമിഴിൽ ജീവ, വെട്രിവിഴ, ലക്കിമാൻ തുടങ്ങി മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹം 1978 ൽ പുറത്തിറങ്ങിയ ‘ആരവം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
പ്രതാപ് പോത്തനെ കുറിച്ച് നടി തെസ്നി ഖാൻ; അദ്ദേഹം തന്റെ ഗുരുനാഥൻ
- Post published:15/07/2022
- Post category:entertainment
- Reading time:1 min read
You Might Also Like
ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളും പിടിയില്‍; 7 പ്രതികളും പിടിയിലായെന്ന് കൊച്ചി ഡി.സി.പി പൂങ്കുഴലി
റിപ്പബ്ലിക് ദിനം എന്തുകൊണ്ട് കർത്തവ്യ പഥിൽ ആഘോഷിക്കുന്നു?; റിപ്പബ്ലിക് ദിനപരേഡ് കാണാന്‍ ടിക്കറ്റ് ലഭിക്കുന്നത് എങ്ങനെ?