സ്കൂള്‍ പഠന കാലം ബസില്‍ യാത്ര ചെയ്യുമ്പോള്‍ പ്രായമായ ഒരാള്‍ തന്നെ മടിയിലിരുത്തി: അനാവശ്യമായി സ്പര്‍ശിച്ചു; ദുരനുഭവം തുറന്നുപറഞ്ഞ് നടി ദുര്‍ഗ്ഗ കൃഷ്ണ

  • Post category:entertainment
  • Reading time:1 min read
You are currently viewing സ്കൂള്‍ പഠന കാലം ബസില്‍ യാത്ര ചെയ്യുമ്പോള്‍ പ്രായമായ ഒരാള്‍ തന്നെ മടിയിലിരുത്തി: അനാവശ്യമായി സ്പര്‍ശിച്ചു; ദുരനുഭവം തുറന്നുപറഞ്ഞ് നടി ദുര്‍ഗ്ഗ കൃഷ്ണ

ബസ് യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടി ദുര്‍ഗ്ഗ കൃഷ്ണ. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തനിക്ക് ഈ അനുഭവമുണ്ടായതെന്നും താന്‍ ബസില്‍ യാത്ര ചെയ്യുന്ന സമയത്ത് വീടുകളില്‍ പലഹാരങ്ങള്‍ വില്‍ക്കുന്ന പ്രായമുള്ള ആള് തന്നെ മടിയില്‍ പിടിച്ചിരുത്തിയെന്നും ദുര്‍ഗ്ഗ പറയുന്നു. അയാളുടെ അനാവശ്യമായ ബാഡ് ടച് മനസിലായപ്പോള്‍ കൈ തട്ടി മാറ്റാന്‍ താന്‍ ശ്രമിച്ചെന്നും താരം പറയുന്നു.

ടീച്ചറുമാര്‍ അടക്കം ബസില്‍ നിന്നിട്ടും തനിക്ക് ആ കാര്യം തുറന്ന് പറയാനും പ്രതികരിക്കാനും ധൈര്യം വന്നില്ല, ഇപ്പോള്‍ അന്ന് പ്രതികരിക്കാന്‍ കഴിയാഞ്ഞത്തില്‍ ദുഃഖമുണ്ടെന്നും ഒരുപക്ഷേ ടീച്ചേഴ്സോ, മാതാപിതാക്കളോ അന്ന് ആ കാര്യങ്ങളെ പറ്റി പറഞ്ഞു തന്നിരുന്നേല്‍ പ്രതികരിക്കാന്‍ ധൈര്യം വന്നേനെയെന്നും താരം പറയുന്നു. താന്‍ ഒരു പെണ്ണായത് കൊണ്ടാണ് ഈ അവസ്ഥ വന്നത്. ഭയങ്കരമായി പേടിച്ചെങ്കിലും ഇമോഷന്‍ വെളിയില്‍ കൊണ്ട് വരാന്‍ സാധിച്ചില്ല.

പിന്നീട് സ്‌കൂളില്‍ ചെന്നപ്പോള്‍ താന്‍ കരയുന്നത് കണ്ട് ടീച്ചേര്‍സ് കാര്യം തിരക്കിയെങ്കിലും നാണവും പേടിയും കാരണം തുറന്ന് പറയാന്‍ കഴിഞ്ഞില്ലന്നും പകരം ഒരാള്‍ തന്നോട് കമ്മല്‍ ഊരി തരാന്‍ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പറഞ്ഞതെന്നും ദുര്‍ഗ കൃഷ്ണ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

0Shares