നടന്‍ രാജ്മോഹന്റെ ഭൗതികശരീരം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും

  • Post category:entertainment
  • Reading time:1 min read
You are currently viewing നടന്‍ രാജ്മോഹന്റെ ഭൗതികശരീരം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും

തിരുവനന്തപുരം: ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ തിരുവനന്തപുരം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നടൻ രാജ്മോഹന്‍റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും. സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവന്‍റെ നിർദ്ദേശപ്രകാരമാണിത്.

1967-ൽ പുറത്തിറങ്ങിയ ‘ഇന്ദുലേഖ’ എന്ന ചിത്രത്തിൽ രാജ്മോഹൻ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒ. ചന്തുമേനോൻ രചിച്ച നോവലിനെ ആസ്പദമാക്കി കലാനിലയം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ചിത്രമാണിത്. കലാനിലയം കൃഷ്ണൻ നായരുടെ മരുമകനായിരുന്നു രാജ്മോഹൻ.

ഏറെക്കാലമായി ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി, നിർമ്മാതാവ് ജി സുരേഷ് കുമാർ എന്നിവർ വീട്ടിലെത്തി പെൻഷൻ കൈമാറിയിരുന്നു.

0Shares