
പ്രശസ്ത നടന്‍ ദേവന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കെ.സുരേന്ദ്രന്‍റെ വിജയയാത്രയുടെ സമാപന സമ്മേളത്തില്‍ ശംഖുമുഖത്ത് അമിത് ഷാക്കൊപ്പം വേദി പങ്കിട്ടാണ് ദേവന്‍ ബി.ജെ.പിയുടെ ഭാഗമായത്. ദേവന്‍ രൂപീകരിച്ച നവകേരള പിപ്പിള്‍സ് പാര്‍ട്ടി ബിജെപിയില്‍ ലയിച്ചതായും ദേവന്‍ ബിജെപിയുടെ ഭാഗമായതായും കെ.സുരേന്ദ്രന്‍ പറഞ്ഞു.

പഠന കാലത്ത് കോണ്‍ഗ്രസിനോടായിരുന്നു ആഭിമുഖ്യമുണ്ടായിരുന്നത്. വി.എം.സുധീരന്‍റെ ആദര്‍ശങ്ങള്‍ കണ്ടാണ് കെ.എസ്.യുവിലെത്തിയത്. സിനിമയില്‍ എത്തിയപ്പോഴും രാഷ്ട്രീയം നിരീക്ഷിച്ചിരുന്നു.എന്നാല്‍ ഉമ്മന്‍ചാണ്ടിയും എ.കെ.ആന്റണിയും വി.എം.സുധീരനുമെല്ലാം അധികാരത്തിലെത്തിയിട്ടും നിസഹായരായി നോക്കിനില്‍ക്കുകയായിരുന്നു എന്നും ദേവന്‍ നേരത്തെ പറഞ്ഞിരുന്നു.
