Categories
റഷ്യയിൽ പറക്കും തളികകളുടെ രൂപത്തിലുള്ള ഒരു ഡസനോളം കല്ലുകള്‍; അന്യഗ്രഹ ജീവികൾ കൊണ്ടുവന്നതോ? ഈ കല്ലുകളിൽ പരിശോധന നടത്തിയ ശാസ്ത്രജ്ഞർ മറ്റൊന്നു കൂടി കണ്ടെത്തി
ബൾബുകളിലെ ഫിലമെന്റായി ഉപയോഗിക്കുന്ന ടംഗ്സ്റ്റൻ സൈനികസാങ്കേതിക മേഖലയിൽ ധാരാളം ഉപയോഗിക്കപ്പെടുന്ന ഒരു ലോഹമാണ്.
Trending News





ലോകരാഷ്ട്രീയത്തിൽ പല കാലങ്ങളിൽ ശക്തമായ സ്വാധീനമുറപ്പിച്ച റഷ്യ ലോകത്തെ ഗണ്യമായ ശക്തികളിലൊന്നാണ്. താരതമ്യേന ഉയർന്ന താപനിലയുള്ള യഷ്കൂലും, അസ്ട്രഖാനും ചെച്നിയയും അതിശൈത്യമുള്ള സൈബീരിയയുമൊക്കെ റഷ്യയിൽ തന്നെയാണു സ്ഥിതി ചെയ്യുന്നത്. കിഴക്കൻ റഷ്യയിൽ സ്ഥിതി ചെയ്യുന്ന റഷ്യൻ പ്രവിശ്യയാണ് വോൾഗോഗ്രാഡ്.
Also Read
റഷ്യയിലെ നഗരങ്ങളിൽ ജനസംഖ്യ കൊണ്ട് പതിനാറാം സ്ഥാനത്തുള്ള വോൾഗോഗ്രാഡ് സോവിയറ്റ് കാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത് സ്റ്റാലിൻഗ്രാഡ് എന്ന പേരിലാണ്. നായകൻമാരുടെ നഗരം എന്നും ഇതറിയപ്പെടുന്നു. 2015ൽ വോൾഗോഗ്രാഡ് പ്രദേശത്ത് പര്യവേക്ഷണം നടത്തിയ ഗവേഷകർ വളരെ വിചിത്രമായ ഒരു കണ്ടെത്തൽ നടത്തിയിരുന്നു. തളിക രൂപത്തിലുള്ള ഒരു ഡസനോളം കല്ലുകളായിരുന്നു അവ.
ലക്ഷക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള ഈ കല്ലുകൾ പ്രകൃതിയിൽ സ്വാഭാവികമായി രൂപപ്പെട്ടതാണെന്നു കരുതാൻ വിചിത്രമായ ആകൃതി കാരണം പാടായിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ അന്യഗ്രഹപേടകങ്ങളായ പറക്കും തളികകളുടെ രൂപത്തിലാണ് ഇവയുണ്ടായിരുന്നത്. ഈ കല്ലുകളിൽ പരിശോധന നടത്തിയ ശാസ്ത്രജ്ഞർ മറ്റൊന്നു കൂടി കണ്ടെത്തി. ടംഗ്സ്റ്റൻ എന്ന ലോഹത്തിൻ്റെ സാന്നിധ്യം ഈ കല്ലുകളിൽ ഉയർന്ന അളവിലുണ്ടായിരുന്നു.

ബൾബുകളിലെ ഫിലമെന്റായി ഉപയോഗിക്കുന്ന ടംഗ്സ്റ്റൻ സൈനികസാങ്കേതിക മേഖലയിൽ ധാരാളം ഉപയോഗിക്കപ്പെടുന്ന ഒരു ലോഹമാണ്. ഇതെങ്ങനെ ആ കല്ലുകളിൽ വന്നു? ഈ ചോദ്യം അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടുള്ള സിദ്ധാന്തങ്ങളിലേക്കു സ്വാഭാവികമായും നയിച്ചു. പണ്ട് ഈ മേഖലയിൽ കൂടി പോയ ഒരു അന്യഗ്രഹപേടകം തകർന്നുള്ള അവശേഷിപ്പുകളാകാം ഈ വിചിത്ര ഘടനയുള്ള ശിലകളെന്നായിരുന്നു പലരും അഭിപ്രായം പറഞ്ഞത്.
വോൾഗോഗ്രാഡിലെ സിർനോവ്സ്കി ജില്ലയിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ഈ മേഖലയിൽ പണ്ടേ അതീന്ദ്രിയമായ എന്തെല്ലാമോ കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്നു പ്രചാരണമുള്ളതാണ്. ഈ സംഭവം ലോകത്തെ പ്രധാന യു.എഫ്ഒ കുതുകികളിലൊരാളായ സ്കോട് വാറിങ് സജീവമായി ഏറ്റെടുത്തിരുന്നു. ഇത്തരം ശിലകൾ ചൊവ്വയുടെ ഉപരിതലത്തിൽ നിന്നെടുത്ത ചിത്രങ്ങളിൽ താൻ കണ്ടിട്ടുണ്ടെന്നും വാറിങ് പ്രസ്താവിച്ചു.

Sorry, there was a YouTube error.