പി.ബി.അബ്ദുറസാഖ് സാധാരണക്കാരൻ്റെ മനസറിഞ്ഞ ജനപ്രതിനിധി; ആ ജീവിതം മാതൃകയാക്കാൻ എല്ലാവരും മുന്നോട്ട് വരണം: പി.എം.എ. സലാം

  • Post category:local news
  • Reading time:2 mins read
You are currently viewing പി.ബി.അബ്ദുറസാഖ് സാധാരണക്കാരൻ്റെ മനസറിഞ്ഞ ജനപ്രതിനിധി; ആ ജീവിതം മാതൃകയാക്കാൻ എല്ലാവരും മുന്നോട്ട്  വരണം:  പി.എം.എ. സലാം

കാസർകോട്: മുസ്‌ലിം ലീഗ് നേതാവെന്ന നിലയിലും ജനപ്രതിനിധിയായും പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ. സാധാരണക്കാരൻ്റെ മനസ്സറിഞ്ഞ പൊതു പ്രവർത്തകനായിരുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം.

എം.എൽ.എ എന്ന നിലയിൽ സാധാരണക്കാരൻ്റെ പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും പരിഹാരം കാണാൻ ജീവിതാവസാനം വരെ പ്രവർത്തിച്ച പി.ബി. അബ്ദുൽ റസാഖിൻ്റെ ജീവിതം മാതൃകയാക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി.ബി. അബ്ദുൽ റസാഖ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി.ബി. അബ്ദുൾ റസാഖ് അനുസ്മരണം സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്യുന്നു.

കാസർകോട് ജില്ലയുടെ സമഗ്ര വികസനത്തിന് സർക്കാറിൽ സമ്മർദ്ദം ചെലുത്തുന്നതിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ സാധിച്ച സഹപ്രവർത്തകനായിരുന്നു പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ. യെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. പറഞ്ഞു. എല്ലാ കാര്യത്തിലും പി.ബി. പച്ച മനുഷ്യനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.

പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ

സി .ടി . അഹമ്മദലി, സി.പി.ചെറിയ മുഹമ്മദ്, അഡ്വ. മുഹമ്മദ് ഷാ, കല്ലട്ര മാഹിൻ ഹാജി, എം.ബി. യൂസുഫ്, എം.സി. ഖമറുദ്ദീൻ, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുൽ ഖാദർ, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള, എ.ജി.സി. ബഷീർ, ടി.എ.മൂസ, എ.എം. കടവത്ത് , കെ.ഇ.എ. ബക്കർ, എം.പി. ജാഫർ, കെ.അബ്ദുല്ല കുഞ്ഞി ചെർക്കള, എ. ബി. ശാഫി, ബഷീർ വെള്ളിക്കോത്ത്, അഡ്വ. എം.ടി.പി. കരീം, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിൻ്റടി, യൂസുഫ് ഹേരൂർ, അബൂബക്കർ പെർദ്ദണ, മാഹിൻ കേളോട്ട്, ഹാരിസ് ചൂരി, കല്ലട്ര അബ്ദുൽ ഖാദർ , ടി.പി. കുഞ്ഞബ്ദുല്ല ഹാജി, എം. യൂസുഫ് മൊറങ്ങാനം, റഫീഖ് കോട്ടപ്പുറം, പൊറായിക്ക് മുഹമ്മദ്, കാപ്പിൽ മുഹമ്മദ് പാഷ, കെ.ശാഫി ഹാജി, ഇ .അബൂബക്കർ ഹാജി, എൻ.എ. ഉമ്മർ, എം. അബ്ദുല്ല മുഗു, അബ്ബാസ് ഓണന്ത, കെ. എം. അബ്ദുൽ റഹ്മാൻ, അഷറഫ് എടനീർ, സഹീർ ആസിഫ്, അനസ് എതിർ ത്തോട്, ഇർഷാദ് മൊഗ്രാൽ, കെ.പി. മുഹമ്മദ് അഷ്റഫ് , എ. അഹമ്മദ് ഹാജി, അൻവർ ചേരങ്കൈ, സലീം തളങ്കര, ഹുസൈൻ സി.മാണിക്കോത്ത്, ആയിഷത്ത് താഹിറ, പി.പി. നസീമ ടീച്ചർ, എ.പി. ഉമ്മർ, സി.എ. അബ്ദുല്ല കുഞ്ഞി ഹാജി, അഡ്വ. പി. എ.ഫൈസൽ, മുത്തലിബ് പാറക്കെട്ട്, മുംതാസ് സമീറ, കലാഭവൻ രാജു, ഖാദർ ഹാജി ചെങ്കള, ഇബ്രാഹിം പാലാട്ട് എന്നിവർ പ്രസംഗിച്ചു.

0Shares