Categories
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
Trending News
ഇന്‍ഡ്യ സഖ്യത്തിൻ്റെ മഹാറാലി; സഖ്യത്തിലെ പ്രധാന നേതാക്കള്‍, കെജ്രിവാളിൻ്റെ ഭാര്യ വേദിയിൽ എത്തി
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; വോട്ടു ചേര്‍ക്കാനും പാര്‍ട്ടി അനുകൂല വോട്ട് ഉറപ്പിക്കാനും സജീവമായി ഇറങ്ങണം; കെ.പി.സി.സി ജനറൽ സെക്രട്ടറിമാര്‍ക്ക് ചുമതല
9 സ്മാർട്ട് അംഗൻവാടികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചെർക്കളയിൽ നടന്നു; പ്രസിഡണ്ട് ഖാദർ ബദ്രിയ ഉദ്ഘാടനം നിർവഹിച്ചു

മുളിയാർ(കാസർകോട്): മൂലടുക്കത്തെ കവുപാടി ചായ്മൂല പ്രദേശത്ത് ഡിസം: 11ന് മരണപ്പെട്ട നിലയിൽ കണ്ട അബ്ദുൽ റാഷിദ് എന്ന യുവാവിൻ്റെ മരണത്തിന് പിന്നിലെ ദുരൂഹത അകറ്റണമെന്നും ഉന്നതതല അന്വേഷണത്തിലൂടെ കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണമെന്നും ആവശ്യപ്പെട്ട് മൂലടുക്കം പ്രദേശത്ത് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. മുളിയാർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയർ പേഴ്സൺ റൈസ റാഷിദ് അദ്ധ്യക്ഷത വഹിച്ചു. എം.എ.അസീസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി, വൈസ് പ്രസിഡന്റ് എ ജനാർദ്ധനൻ, ബ്ലേക്ക് പഞ്ചായത്ത് മെമ്പർ കുഞ്ഞമ്പുനമ്പ്യാർ, പഞ്ചായത്ത്സ്ഥിരം സമിതി ചെയർപേഴ്സൺ അനീസ മൻസൂർ മല്ലത്ത്, വിവിധ രാഷ്ട്രീയ കക്ഷി സന്നദ്ധ സംഘടനാ നേതാക്കളായ കെ.ബി. മുഹമ്മദ് കുഞ്ഞി, ജയ കൃഷ്ണൻ മാസ്റ്റർ, ബി.എം.അബുബക്കർ, എം.കെ.അബ്ദുൾ റഹിമാൻ ഹാജി, ഐത്തപ്പൻ, മൻസൂർ മല്ലത്ത്, ഗംഗാധരൻ നായർ, ഷെരീഫ് കൊടവഞ്ചി, വിജയൻ പാണുർ, മാർക്ക് മുഹമ്മദ്, സുധി മുളിയാർ, ഭാസ്ക്കരൻ നായർ, സുനിൽ കുമാർ, എം.പി.രവിന്ദ്രൻ, എം.പി.ഉപേന്ദ്രൻ, സി.സുലൈമാൻ, ജാസർപെവ്വൽ, സി.എം.ആർ.റാഷിദ് പ്രസംഗിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹി കൾ: ബി.എം.അബൂബക്കർ (ചെയർമാൻ) സി.എം.ആർ. റാഷിദ്, എം.പി. ഉപേന്ദ്രൻ (വർക്കിംഗ് ചെയർമാൻ), എം.എ.അസീസ് (ജനറൽ കൺവീനർ) സി.സുലൈമാൻ, സുനിൽ കുമാർ (കൺവീനർ), ഗംഗാധരൻ നായർ(ട്രഷറർ), ബി.എം.സംസീർ, കെഎ അബ്ദുൽറഹ്മാൻ, എം.ബി. റസാഖ്, സി.എ. നസീർ, എം.പി. രവീന്ദ്രൻ, ഭാസ്കരൻ നായർ, എം.സി.സുജിത്കുമാർ, സിഎച്ച്.സിറാജ്, ഹാരിസ് താനി, വിജയൻപാണൂർ, ഹമീദ് താനി, ശരീഫ് കുയ്യാൽ, ബഷീർതാനി, സുജാത (അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
Also Read











