പൃഥ്വിരാജ് ആരാധകരുമായി തർക്കത്തിലേർപ്പെട്ട് ആറാട്ട് ഫെയിം സന്തോഷ് വർക്കി

  • Post category:entertainment
  • Reading time:1 min read
You are currently viewing പൃഥ്വിരാജ് ആരാധകരുമായി തർക്കത്തിലേർപ്പെട്ട് ആറാട്ട് ഫെയിം സന്തോഷ് വർക്കി

ആറാട്ട് എന്ന സിനിമയുടെ പബ്ലിക് റിവ്യൂ വീഡിയോകളിലൂടെയാണ് സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ ഏറെ ജനപ്രീതി നേടുന്നത്. സന്തോഷിന്‍റെ പഞ്ച് ഡയലോഗ് ‘ആറാടുകയാണ്’ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന പൃഥ്വിരാജ് ചിത്രത്തിന്‍റെ പരസ്യ പ്രതികരണത്തിനിടെ സന്തോഷ് വർക്കിയും പൃഥ്വിരാജ് ആരാധകരും തമ്മിൽ വാക്പോരുണ്ടായത്.

ചിത്രം ശരാശരിക്ക് മുകളിൽ മാത്രമാണെന്നും അത് ആഘോഷിക്കേണ്ട സിനിമയല്ലെന്നും സുരേഷ് ഗോപിയോ ലാലേട്ടനോ സിനിമ ചെയ്തിരുന്നെങ്കിൽ ചിത്രം മികച്ചതാകുമായിരുന്നുവെന്നും സംവിധാനം വളരെ മോശമാണെന്നും കൊച്ചിയിൽ സിനിമ കണ്ട് പുറത്തിറങ്ങിയ സന്തോഷ് അഭിപ്രായപ്പെട്ടു. ഇത് കേട്ട ആരാധകർ സന്തോഷിന് നേരെ തിരിഞ്ഞു. ജനം സിനിമ കണ്ട് തീരുമാനിക്കട്ടെയെന്നും പബ്ലിസിറ്റി സ്റ്റണ്ടുകൾ മാത്രം ചെയ്യരുതെന്നും പറഞ്ഞാണ് അവർ സന്തോഷ് വർക്കയ്ക്കെതിരെ തിരിഞ്ഞത്.

കേരളത്തിലങ്ങോളമിങ്ങോളം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഏറെക്കാലത്തിന് ശേഷം ഒരു കംപ്ലീറ്റ് എന്‍റർടെയ്നർ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് പ്രേക്ഷകർ.

0Shares