‘മധുരിക്കും ഓർമ്മകൾ’ വയോജന സംഗമം നടന്നു

  • Post category:local news / news
  • Reading time:1 min read
You are currently viewing ‘മധുരിക്കും ഓർമ്മകൾ’ വയോജന സംഗമം നടന്നു

വേലാശ്വരം: കാസർഗോഡ് ജില്ലാ മിഷൻ കുടുംബശ്രീ, അജാനൂർ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ മോഡൽ സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തിൽ വേലാരം ഗവൺമെന്റ് യുപി സ്കൂളിൽ മധുരിക്കും ഓർമ്മകൾ എന്ന പേരിൽ വയോജന സംഗമം സംഘടിപ്പിച്ചു. പ്രശസ്ത സിനിമ നാടകനടൻ എ.വി.ബാലകൃഷ്ണൻ വയോജന സംഗമം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ എം.വി രത്ന കുമാരി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ ഡി.ഹരിദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. സി.ഡി.എസ് സബ് കമ്മിറ്റി കൺവീനർ ടി ജയശ്രീ, സി.ഡി.എസ് മെമ്പർമാരായ പി.വി. വസന്ത, എം.സന്ധ്യ, വേലാശ്വരം ഗവൺമെന്റ് യുപി സ്കൂൾ പി.ടി.എ പ്രസിഡണ്ട് പി.വിനോദ് എന്നിവർ സംസാരിച്ചു. എ.ഡി.എസ് സെക്രട്ടറി കെ.സുമതി സ്വാഗതവും സി.ഡി.എസ് സബ് കമ്മിറ്റി കൺവീനർ എം. ഷൈമ നന്ദിയും പറഞ്ഞു. നാടൻപാട്ട് കലാകാരനും അവാർഡ് ജേതാവുമായ സുഭാഷ് അറുകരയുടെ നേതൃത്വത്തിൽ വയോജനങ്ങൾ തങ്ങളുടെ കലാ വാസന തെളിയിച്ച്കൊണ്ട് നാടക ഗാനങ്ങൾ, നാടൻ പാട്ടുകൾ, സിനിമാഗാനങ്ങൾ, തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചത് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

0Shares