
കാസറഗോഡ്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പുലി ഭീഷണി തുടരുന്നതിനിടയില്‍ പുലിയുടെ കുഞ്ഞെന്നു തോന്നിപ്പിക്കുന്ന ജീവിയെ വാഹനം ഇടിച്ചു ചത്ത നിലയില്‍ കാണപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മുള്ളേരിയ- ജാൽസൂർ റോഡ് ആദൂരിലാണ് റോഡിൽ ജീവിയെ ചത്ത നിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ ചത്തത് പുലിയുടെ കുഞ്ഞല്ലന്നും ആശങ്കപെടേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി. പുലിയുടെ രൂപത്തോട് സാമ്മ്യമുള്ള പൂച്ചയാണെന്നും സ്ഥിരീകരിച്ചു. കാട്ടു ജീവിയായ പുലിപൂച്ചയാണ് ചത്തത്. റോഡ് മുറിച്ചുകടക്കുമ്പോളുണ്ടായ അപകടത്തിലാണ് മരണം. പൂച്ചയെ വനപാലകർ പോസ്റ്റുമാർട്ടത്തിനായി മാറ്റിയിട്ടുണ്ട്. തുടർന്ന് വനത്തിൽ സംസ്കരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
