
കാഞ്ഞങ്ങാട് / കാസർകോട്: കാഞ്ഞങ്ങാട് കേന്ദ്രമായി നാടക അവതരണത്തിന് അനുയോജ്യമായ തിയറ്റർ സ്ഥാപിക്കാത്തത് കാഞ്ഞങ്ങാട്ടെയും പരിസരത്തേയും നാടക കലാകാരന്മാരോടും നാടക ആസ്വാദകരോടും കാണിക്കുന്ന അനീതിയാണ്. പല നാടകങ്ങളും നാടകമേളകളും കല്യാണ മണ്ഡപങ്ങളിലാണ് നിലവിൽ നടത്തുന്നത്. ഇത് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. പ്രേക്ഷകർക്ക് തിയറ്റർ ശൈലിയിൽ സൂക്ഷ്‌മ തലത്തിൽ ആസ്വാദിക്കുന്നതിന് പ്രയാസമനുഭവിക്കുന്നു എന്നും നാടക പ്രവർത്തകർ പറഞ്ഞു.
നാടകത്തിൻ്റെ നാഡിയാണ് ശബ്ദമാണ് അത് ഇത്തരം ഓഡിറ്റോറിയത്തിൽ അരങ്ങേറുമ്പോൾ പ്രതിധ്വനി അനുഭവപ്പെടുകയും സംഭാഷണങ്ങളുടെ അർത്ഥസമ്പുഷ്ടം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് കാണികളെ നാടകത്തിൽ നിന്നും അകറ്റി നിർത്തുന്നു.

നാടകാവതരണത്തിന് മാത്രമായി കാഞ്ഞങ്ങാട് തിയറ്റർ സ്ഥാപിക്കണമെന്ന് നാടക് കാഞ്ഞങ്ങാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. മഹാകവി പി.സ്‌മാരകത്തിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പി.രഘുനാഥൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ബി.വി. വേലായുധൻ പുല്ലൂർ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം നന്ദകുമാർ മാണിയാട്ട്, ജില്ലാ പ്രസിഡണ്ട് റഫീക്ക് മണിയംങ്കാനം, ജില്ലാ സെക്രട്ടറി അനുമോദ്, സംവിധായകൻ ശശി നീലേശ്വരം എന്നിവർ സംസാരിച്ചു. സെക്രട്ടറി ശിവൻ അരവത്ത് സ്വാഗതവും വിനോദ് മേല്പുറം നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പ്രഭാകരൻ ചാലിങ്കാൽ പ്രസിഡണ്ട്, വൈസ്. പ്രസിഡണ്ട് സുധാ ലക്ഷമി ഉദുമ, സെക്രട്ടറി രാമകൃഷ്ണൻ വാണിയംപാറ, ജോ. സെക്രട്ടറി വിനോദ് മേല്പുറം ട്രഷറർ ദാമോധര കരിഞ്ചാൽ തുടങ്ങി പതിനഞ്ചംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഇരുത്തിയഞ്ചംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. കണ്ണൂർ യൂണിവേഴ്‌സിറ്റി ബി.എ മ്യൂസിക്കിൽ മൂന്നാം റാങ്ക് നേടിയ വി.അഷിതയെ അനുമോദിച്ചു.
