ഓണനാളുകളില്‍ ബാങ്ക് അവധിദിനം അറിഞ്ഞില്ലെങ്കില്‍ പണികിട്ടും; അടുത്ത മാസം ഒമ്പത് അവധികള്‍

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ഓണനാളുകളില്‍ ബാങ്ക് അവധിദിനം അറിഞ്ഞില്ലെങ്കില്‍ പണികിട്ടും; അടുത്ത മാസം ഒമ്പത് അവധികള്‍

തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ തിരക്കിലാണ് എല്ലാവരും. എന്നാല്‍ ബാങ്ക് അവധി ദിനങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ ചിലപ്പോൾ പണികിട്ടും. സംസ്ഥാനത്ത് ശനിയാഴ്‌ച മുതല്‍ അഞ്ച് ദിവസം ബാങ്ക് അവധിയായിരിക്കും. വരുന്നത് തുടര്‍ച്ചയായ അഞ്ചു ദിവസത്തെ ബാങ്ക് അവധിയായതിനാല്‍ ബാങ്ക് ഇടപാടുകള്‍ നടത്തുന്നത് പ്രതിസന്ധിയിലാകും.

വരുന്ന 27 ഞായറാഴ്‌ച അവധിയാണ്. തിങ്കളാഴ്‌ച ഉത്രാടമായതിനാല്‍ അന്നും അവധിയാണ്. ഓഗസ്റ്റ് 29ന് തിരുവോണമാണ്.

30ന് മൂന്നാം ഓണം. 31ന് നാലാം ഓണവും ശ്രീനാരായണ ഗുരുജയന്തിയുമാണ്. അതേസമയം, സെപ്‌തംബർ മാസത്തില്‍ ഒമ്പത് ദിവസം ബാങ്ക് അവധിയായിരിക്കും.

സെപ്‌തംബറില്‍ മൂന്ന് ഞായറാഴ്‌ചയും ആറിന് ശ്രീകൃഷ്‌ണ ജന്മാഷ്ടമിയുമാണ്. ഒമ്പത് രണ്ടാം ശനിയാഴ്‌ചയും പത്ത് രണ്ടാം ഞായര്‍, 17 മൂന്നാം ഞായര്‍, 22 ശ്രീനാരായണ ഗുരു സമാധി, 23 നാലാം ശനി, 24 നാലാം ഞായര്‍, 27 നബിദിനം എന്നി ദിവങ്ങളിലാണ് ബാങ്ക് അവധി. തുടർച്ചയായ ബാങ്ക് അവധികൾ ഇടപാടുകാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും.

0Shares