75 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു.

  • Post category:local news
  • Reading time:1 min read
You are currently viewing 75 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു.

കാസര്‍കോട്: 75 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു. ചെങ്കള പഞ്ചായത്തിലെ മാവിനകട്ട ടൗണ്‍ മുസ്ലിം ലീഗ് ,യൂത്ത് ലീഗ് എം.എസ്.എഫ് , കെ.എം.സി.സി യുടെ ആഭിമുഖ്യത്തിലാണ് റംസാന്‍ കിറ്റ് വിതരണം ചെയ്തത്. മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുള്‍ റസാഖ് ഉദ്ഘാടനം ചെയ്തു.

മുസ്ലീം ലിഗ് ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് ഇസ്മായില്‍ കെ.കെ അധ്യക്ഷത വഹിച്ചു. വാര്‍ഡ് സെക്രട്ടറി അലീ സി.എച്ച് സ്വാഗതം പറഞ്ഞു. മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, പഞ്ചായത്ത് പ്രസിഡന്റ് അബ്ദുസമദ്, സെക്രട്ടറി പി.ടി റഹ്മാന്‍, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാഹിനാ സെലീം, കെ.എം.സി.സി. ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി ഹസ്സന്‍ നെകര, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് തായല്‍, ട്രഷര്‍ സെലീം, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് കാലിദ് പ്രസംഗിച്ചു.

ആമു ചെര്‍ക്കള 5-ാം വാര്‍ഡ് പ്രസിഡന്റ് കാദര്‍ ഹാജീ മുഹമ്മദ് കരോടീ ഹസ്സന്‍ ഹാജി കെ.എന്‍ ബടുവന്‍ കുഞ്ഞി യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് അഷ്‌റഫ് അലംഗോള്‍ സെക്രട്ടറി കലീല്‍ എന്‍.എ എം.എസ്.എഫ് ശാഖാ പ്രസിഡന്റ് ഇര്‍ഷാത് ആഷിക് നെകര അഷ്‌റഫ് പി.എ തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares