തിരുവനന്തപുരം: ശ്വാസംകിട്ടാതെ ഗോരഖ്പൂരിലെ ആശുപത്രിയില്‍ 74 കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ചതിന്റെ ഓര്‍മ്മയാണ് ഇന്നത്തെ സ്വാതന്ത്ര്യദിനമെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു. പശുവിനെ ചൊല്ലി നിസഹായരായ ഗ്രാമീണരെ പ്രാകൃതരീതിയില്‍ തല്ലിക്കൊല്ലുന്ന ഈ രാജ്യത്ത്് സ്വാതന്ത്ര്യം എന്നത് മൂന്നുവര്‍ണത്തില്‍ പൊതിഞ്ഞു നല്‍കുന്ന മിഠായിയെന്ന് കരുതുന്നവരുടെ രാജ്യം എഴുപത് വര്‍ഷം കൊണ്ട് നേടിയതെന്ത് അദ്ദേഹം ചോദിക്കുന്നു. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

ഫേസ് ബുക്കിലെ പൂര്‍ണരൂപം
ദയവായി സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ അയച്ചുതന്ന് എന്നെ ശ്വാസം മുട്ടിച്ച് കൊല്ലരുത്. എഴുപത്തിനാലു കുഞ്ഞുങ്ങള്‍
ശ്വാസം കിട്ടാതെ മരിച്ചതിന്റെ ഓര്‍മ്മയാണിന്നത്തെ ഈ സ്വാതന്ത്ര്യദിനം. പശുവിനെച്ചൊല്ലി നിസ്സഹായരായ ഗ്രാമീണരെ കാടന്‍ നീതികളാല്‍ തല്ലിക്കൊല്ലുന്ന, ദളിതരെ ജീവനോടെ ചുട്ടുകൊല്ലുന്ന, ജാതിയുടെ പേരില്‍ കൂട്ടക്കൊലകള്‍
നടപ്പാക്കുന്ന ഒരു രാജ്യത്ത് സ്വാതന്ത്ര്യം എന്നത് മൂന്നുവര്‍ണ്ണങ്ങളില്‍ പൊതിഞ്ഞ് നല്‍കുന്ന മിഠായിയാണെന്ന് കരുതിപ്പോരുന്ന നിരക്ഷരരുടേയും ദരിദ്രരുടേയും രാജ്യം എഴുപതു വര്‍ഷം കൊണ്ട് എന്താണു നേടിയത്? ശ്വസിക്കാനുള്ള ശുദ്ധവായു? കുടിക്കാനുള്ള ശുദ്ധജലം? വിശപ്പകറ്റാനുള്ള ആഹാരം? ഇന്നു കുഞ്ഞുങ്ങളാണു ഓക്‌സിജന്‍ കിട്ടാതെ മരിച്ചതെങ്കില്‍ വരും ദിവസങ്ങളില്‍ ഈ രാജ്യംതന്നെ ജീവവായു ലഭിക്കാതെ ശ്വാസം മുട്ടി ചത്തുപോയാലും ഒരക്ഷരം ശബ്ദിക്കാതെ സ്വാതന്ത്ര്യദിന കച്ചേരി നടത്തുന്ന അധികാരികള്‍ക്കും അണികള്‍ക്കുമിടയില്‍ ചോദ്യങ്ങള്‍ ചോദിക്കുവാനും
സംശങ്ങള്‍ പ്രകടിപ്പിക്കുവാനും മനസ്സുകൊണ്ടെങ്കിലും നമുക്ക് കഴിഞ്ഞാല്‍, ത്രിവര്‍ണ്ണ കടലാസ് നെഞ്ചില്‍ തറക്കുവാനുള്ള ഒരു സൂചിയെങ്കിലും ആകുവാന്‍ നമുക്ക് സാധിച്ചാല്‍ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തം ചൊരിഞ്ഞവരോടുള്ള ആദരവായിരിക്കും അത്.