7.8 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി യു.ഐ.ഡി.എ.ഐ; ചോര്‍ന്നത് ആന്ധ്രയിലെയും തെലുങ്കാനയിലെയും വിവരങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing 7.8 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി യു.ഐ.ഡി.എ.ഐ; ചോര്‍ന്നത് ആന്ധ്രയിലെയും തെലുങ്കാനയിലെയും വിവരങ്ങള്‍

പരാതി വന്നിരിക്കുന്നത് ചന്ദ്രബാബു നായിഡുവിന്‍റെ പാര്‍ട്ടിക്കെതിരെ ആയതിനാല്‍ രാഷ്ട്രിയ പ്രേരിതമാണെന്ന് അവര്‍ക്ക് പറയാമെങ്കിലും പരാതി വന്നിരിക്കുന്നത് യു.ഐ.ഡി.എ.ഐ-യില്‍ നിന്നു തന്നെയാണെന്നത് ശ്രദ്ധിക്കണം. സേവാ മിത്ര ആപ്പ് ഉണ്ടാക്കുന്നതിന്‍റെ ഭാഗമായി ഐ.ടി ഗ്രിഡ് എന്ന പ്രൈവറ്റ് കമ്പനിക്ക് ലഭിച്ചിരിക്കുന്ന ഡേറ്റയുടെ സൈസും യു.ഐ.ഡി.എ.ഐ ഡേറ്റയുടെ സൈസും ഒന്നാണത്രെ !!

ഇതുപോലെ എത്ര ഇടങ്ങളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് അറിയില്ലല്ലോ, കാരണം പല സംസ്ഥാനങ്ങളിലേയും ഡേറ്റ ഇവര്‍ കളക്ട് ചെയ്തിട്ടുണ്ടത്രെ! ഇതുപയോഗിച്ച് വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് (വേണമെങ്കില്‍) പേരു ഡിലിറ്റ് ചെയ്യാം എന്നാതാണു ഇപ്പോഴത്തെ പ്രാധാന്യം. അതെ പോലെ എന്തെല്ലാം കാര്യങ്ങള്‍ക്ക് ഈ ഡേറ്റകള്‍ ഉപയോഗിക്കാന്‍ സാധിക്കും എന്നു ഭാവിയില്‍ അറിയാനിരിക്കുന്നതേയുള്ളു.

0Shares