
ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് 26കാരി ഒളിച്ചോടിയത് ഭര്‍ത്താവിന്‍റെ കൂട്ടുകാരന്‍റെ അച്ഛനായ 52കാരനൊപ്പം. പന്തളം സ്വദേശിനിയാണ് അച്ഛനാവാകാന്‍ പ്രായമുളള ആളോടൊപ്പം ഒളിച്ചോടിയത്. പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് ഇരുവരെയും പൊക്കി. ചങ്ങനാശേരി സ്വദേശിയാണ് കാമുകന്‍.

ഏറെ നാള്‍ നീണ്ട പ്രണയത്തിനുശേഷമാണ് ഇവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചത്. കൂട്ടുകാരന്‍റെ വീട്ടിലേക്ക് യുവതിയെയും കൂട്ടി ഭര്‍ത്താവ് ഇടയ്ക്കിടെ എത്തുമായിരുന്നു. ഈ വരവിലൂടെയാണ് യുവതിയും 52കാരനും പ്രണയത്തിലായത്.പക്ഷേ, ആരും അറിഞ്ഞില്ല. ഒരു സൂചനയും ഇവര്‍ നല്‍കിയതുമില്ല. കഴിഞ്ഞദിവസം ഇരുവരെയും കാണാതായതോടയാണ് പ്രണയബന്ധം പുറത്തറിഞ്ഞത്.
