22 കൊല്ലം ഓടയെ വീടാക്കി ജീവിക്കുന്ന ദമ്പതികള്‍.

  • Post category:news
  • Reading time:1 min read
You are currently viewing 22 കൊല്ലം ഓടയെ വീടാക്കി ജീവിക്കുന്ന ദമ്പതികള്‍.

കൊളംബിയ: ഈ ലോകത്ത് രണ്ട് തരം മനുഷ്യരാണ് ഉള്ളത്. ഒന്ന്, സമൂഹത്തില്‍ എന്ത് സംഭവിച്ചാലും തങ്ങള്‍ക്ക് ഒന്നുമില്ലെന്ന് കരുതുന്നവര്‍. പിന്നെ ഉള്ളത് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന മറ്റൊരു കൂട്ടര്‍. ജീവിതത്തിലെ ആഡംബരത്തോട് ഒട്ടും തന്നെ താല്പര്യപ്പെടാത്ത ഇവരുടെ കൊച്ചു ലോകത്ത് അവര്‍ സന്തുഷ്ടരാണ്. കഴിഞ്ഞ 22 വര്‍ഷമായി മരിയ ഗാര്‍സിയയും ഇവരുടെ ഭര്‍ത്താവ് മിഗ്വേല്‍ റെസ്‌ട്രെപോയും കഴിയുന്നത് ഈ ഓടവീട്ടിലാണ്. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണെങ്കിലും അതാണ് സത്യം.


കൊളംബിയയിലെ മെഡല്ലിനിന്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. അക്കാലത്ത് ഇരുവരും മയക്കു മരുന്നിന് അടിമകളായിരുന്നു. മയക്കുമരുന്ന് വ്യാപാരത്തിന്റെ പേരില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ച സ്ഥലമാണ് കൊളംബിയയിലെ മെഡല്ലിന്‍. എന്നാല്‍ ആ തെരുവില്‍ സന്തോഷത്തോടെ കഴിയുകയാണ് ഇവര്‍. പക്ഷെ മയക്കു മരുന്ന് മരിയ-മിഗ്വേല്‍ ദമ്പതികളുടെ ജീവിതം കാര്‍ന്ന് തിന്നുകൊണ്ടേയിരുന്നു. ഇവരുടെ സ്‌നേഹ ബന്ധത്തിന്റെ ഊഷ്മളതയില്‍ ജീവിതത്തിലെ സങ്കടങ്ങള്‍ ഇവര്‍ മറന്ന് തുടങ്ങി. പിന്നീടെപ്പോഴോ മയക്കുമരുന്നിന്റെ പിടിയില്‍ നിന്നുള്ള മോചനത്തിനായി ഇരുവരുടേയും ശ്രമം.

അതിനാവശ്യമായ സംരക്ഷണവും പണവും നല്‍കി സഹായിക്കാന്‍ അന്ന് ഇവര്‍ക്ക് സുഹൃത്തുക്കളോ വീട്ടുകാരോ ഉണ്ടായില്ല. ആരും സഹായിക്കാന്‍ ഇല്ലാത്ത ഇവര്‍ ഈ ഓടയെ വീടാക്കി മാറ്റി. ഇവിടെ വെച്ച് ഇരുവരും മയക്കുമരുന്നില്‍ നിന്നും മോചിതരായി. അതോടെ ഇവരുടെ ജീവിതത്തിന് പുതിയ അര്‍ഥതലങ്ങള്‍ കൈവന്നു. ഇരുവരുടെയും സ്‌നേഹബന്ധം ഇഴപിരിയാത്ത വണ്ണം കരുത്താര്‍ജിച്ചു.


ഓടയുടെ ഉള്‍വശം വൃത്തിഹീനമാണെങ്കിലും ആവശ്യമുള്ള വസ്തുക്കള്‍ കൊണ്ട് അവിടം അക്ഷരാര്‍ഥത്തില്‍ ഒരു വീട് തന്നെയാക്കി മാറ്റിയിട്ടുണ്ട് ഇവര്‍. വൈദ്യുതിയും വെളിച്ചവും ഒരു ചെറിയ അടുക്കളയുമെല്ലാം ഈ വീട്ടില്‍ ഇവര്‍ സജ്ജീകരിച്ചിരുന്നു.

മറ്റെല്ലാവരേയും പോലെ ആഘോഷകാലത്ത് ഇവരുടെ ഈ കൊച്ച് വീടും അലങ്കരിച്ച് ഭംഗിയാക്കും. അരുമയായി വളര്‍ത്തുന്ന ബ്ലാക്കി എന്ന നായയും എപ്പോഴുമൊരു കൂട്ടായി ഇവര്‍ക്കൊപ്പമുണ്ട്. എല്ലാം ആഡംബരത്തെയും വേണ്ടെന്ന് വെച്ച് ഈ കുഞ്ഞ് ഓടവീട്ടില്‍ താമസിക്കാനാണ് ഇന്നും ഇവര്‍ ആഗ്രഹിക്കുന്നത്.

0Shares