
കാഞ്ഞങ്ങാട്: കഴിഞ്ഞ രണ്ട് പതിറ്റാണ്ട് യു.എ.ഇ യുടെ പ്രവർത്തന പഥങ്ങളിൽ നിറഞ്ഞ് നിന്ന സാരഥി യു.എ.ഇയുടെ ഇരുപതാം വാർഷിക ആഘോഷ പരിപാടി ഡിസംബറിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡിസംബർ 1 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ ഷാർജ ഇന്ത്യൻ അസ്സോസ്സിയേഷൻ കമ്യൂണിറ്റി ഹാളിലാണ് പരിപാടി നടക്കുക. “സാരഥി രഥോത്സവം- 2024” എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിൻ്റെ ഭാഗമായി “സാരഥി രഥോത്സവം- 2024” ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. ഇന്ത്യൻ അസോസ്സിയേഷൻ നടത്തിയ ഓൾ ഇന്ത്യ കബഡി- 2024 ൻ്റെ വേദിയിൽ വെച്ചായിരുന്നു പോസ്റ്റർ പ്രകാശനം. ആയിരക്കണക്കിന് കാണികളെ സാക്ഷി നിർത്തി പ്രസി. നാരായണൻ അരമങ്ങാനം സംഘാടക സമിതി ചെയർമാൻ ചന്ദ്രൻ ഇരിയയും ചേർന്നാണ് മധു എ.വിക്ക് നൽകി ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശന കർമ്മം നിർവഹിച്ചത്.

ജന.സെക്രട്ടറി വിനോദ് കാഞ്ഞങ്ങാട്, ട്രഷറർ കിഷോർ മഡിയൻ, ജനറൽ കൺവീനർ കൂട്ടക്കനി പ്രമോദ്, ഫൈനാൻസ് കമ്മറ്റി കൺവീനർ മുരളീധരൻ പി, പ്രോഗ്രാം കൺവീനർ ബിജു കെ.സി, മീഡിയ – പബ്ലിസിറ്റി കൺവീനർ ദീപേഷ് മടിയൻ കൂടാതെ ഇന്ത്യൻ അസ്സോസ്സിയേഷൻ ജോ.സെക്രട്ടറി ജിബി ബേബി, മാനേജ്മെൻറ് കമ്മറ്റി അംഗങ്ങളായ ജൂഡ്സൺ ജേക്കബ്, അനീസ് മാത്യു, അബൂബക്കർ, നാസർ കുനിയിൽ എന്നിവർ പങ്കെടുത്തു.
