13ാമത് ജെ സി ഡാനിയല്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജോജു ജോർജ് മികച്ച നടൻ

  • Post category:entertainment
  • Reading time:1 min read
You are currently viewing 13ാമത് ജെ സി ഡാനിയല്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജോജു ജോർജ് മികച്ച നടൻ

പതിമൂന്നാമത് ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആർകെ സംവിധാനം ചെയ്ത ‘ആവാസവ്യൂഹം’ ആണ് മികച്ച ചിത്രം. ‘ഫ്രീഡം ഫൈറ്റ്’, ‘മധുരം’, ‘നായാട്ട്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോർജിനെ മികച്ച നടനായി തിരഞ്ഞെടുത്തു. ഉടല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുർഗ കൃഷ്ണ മികച്ച നടിക്കുള്ള പുരസ്കാരം നേടി. മികച്ച സംവിധായകനുള്ള പുരസ്കാരം അഹമ്മദ് കബീർ നേടി. 2021ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്.

മികച്ച രണ്ടാമത്തെ ചിത്രം-ഋ, മികച്ച സ്വഭാവനടന്‍-രാജു തോട്ടം (ചിത്രം: ഹോളിഫാദര്‍), മികച്ച സ്വഭാവനടി- നിഷ സാരംഗി (ചിത്രം: പ്രകാശന്‍ പറക്കട്ടെ), മികച്ച ഛായാഗ്രഹകന്‍-ലാല്‍ കണ്ണന്‍ (ചിത്രം: തുരുത്ത്), മികച്ച തിരക്കഥാകൃത്ത്-ചിദംബരം എസ്. പൊതുവാള്‍ (ജാന്‍ എ മന്‍), മികച്ച അവലംബിത തിരക്കഥ-ഡോ. ജോസ് കെ. മാനുവല്‍ (ഋ) ആര്‍ ശരത്ത് അദ്ധ്യക്ഷനും, ശ്രീ, വിനു എബ്രഹാം, വി സി ജോസ്, അരുണ്‍ മോഹന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

0Shares