
കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയപൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ബിൽ അവതരണത്തിൽ 125 പേരുടെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. 125 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 105 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

.അണ്ണാഡി.എം.കെ,ജനതാദള്‍ യുനൈറ്റഡ,വൈഎസ്ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ അടക്കമുള്ളവര്‍ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. അതേസമയം ശിവസേന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.ഇലക്ട്രോണിക് പോളിലെ ഫലസൂചികയാണ് പുറത്തുവന്നിരിക്കുന്നത്.
ദ്വിരാഷ്ട്ര വാദത്തിന് നിയമപരിരക്ഷ നല്‍കുന്ന ബില്ലാണിതെന്ന് കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ ഭാവി നശിപ്പിക്കുന്ന ബില്ലാണിത്, സവര്‍ക്കറാണ് ദ്വിരാഷ്ട്ര വാദം മുന്നോട്ടുവെച്ചത്, പേര് പറയാതെ ഒരു സമുദായത്തെ എതിര്‍ക്കുന്നതാണ് ബില്ലാണിതെന്നും ഇന്ത്യയെ രണ്ട് ദിനോസറുകള്‍ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കി മാറ്റരുതെന്നും കപില്‍ സിബല്‍ പറഞ്ഞു.
