105 വയസ്സുള്ള ആയിഷ ഉമ്മയെ ആദരിച്ചു; ശ്രദ്ധേയമായി മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ വയോജന സംഗമം

  • Post category:local news
  • Reading time:1 min read
You are currently viewing 105 വയസ്സുള്ള ആയിഷ ഉമ്മയെ ആദരിച്ചു; ശ്രദ്ധേയമായി  മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ  വയോജന സംഗമം

മൊഗ്രാല്‍ പുത്തൂര്‍: കളിചിരിയുമായി പാട്ടുപാടിയും അനുഭവങ്ങള്‍ പങ്കുവെച്ചും മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വയോജന സംഗമം ശ്രദ്ധേയമായി. സംഗമത്തിന്‍റെ ഭാഗമായി പഞ്ചായത്തിലെ മൊഗ്രാല്‍ പുത്തൂര്‍ അറഫാത്ത് നഗറിലെ പരേതനായ അര്‍ക്കത്തി മുഹമ്മദിന്‍റെ ഭാര്യ 105 വയസ്സുള്ള ആയിഷ ഉമ്മയെ ആദരിച്ചു. കോട്ടവളപ്പിലെ പരേതനായ കൃഷ്ണന്‍റെ ഭാര്യ 90 വയസ്സുള്ള സരോജിനിയേയും ആദരിച്ചു.

പരിപാടിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ്, കാഴ്ചപരിശോധന, ജീവിതശൈലി രോഗനിര്‍ണയം, ബോധവത്കരണം, കലാ പരിപാടികള്‍ എന്നിവ നടത്തി. ഹാസ്യ കലാകാരന്‍ സുന്ദരന്‍ തോലേരി നാടന്‍ പാട്ടും മിമിക്രിയും അവതരിപ്പിച്ചു. സംഗമത്തില്‍ മാണിക്യം, സുഹറ,സുലേഖ മിസിരിയ,പി.കെ അബ്ദുല്ല എന്നിവര്‍ പാട്ടുപാടി. രോഗികളായവര്‍ക്ക് സൗജന്യ മരുന്ന് വിതരണവും നടത്തി. പരിപാടി മെഡിക്കല്‍ ഓഫീസര്‍ ഡോ. നാസ്മിന്‍ ജെ. നസീര്‍ ഉദ്ഘാടനം ചെയ്തു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷറഫ് അധ്യക്ഷത വഹിച്ചു. ജൂനിയര്‍ എച്ച്‌.ഐ. എ.പി സുന്ദരന്‍, കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റ് നജ്മ കാദര്‍, മാഹിന്‍ കുന്നില്‍ എന്നിവര്‍ സംസാരിച്ചു. ജെ.എച്ച്‌.ഐ രഞ്ജീവ് രാഘവന്‍, ജെ.പി.എച്ച്എന്‍മാരായ രാജി, സുലേഖ, പാലിയേറ്റീവ് നഴ്‌സ് സുജാത, ഒപ്‌ടോമെട്രിസ്റ്റ് ശശികല, ഫാര്‍മസിസ്റ്റ് രതീഷ്, ആശ പ്രവര്‍ത്തകരായ രാധാമണി, സുഹറ, ആരിഫ, മിസിരിയ, ആശ, ശൈലജ, ഇന്ദിര, കരിം ചൗക്കി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

0Shares