
ന്യൂഡൽഹി: 18 വയസ്സായ പെൺകുട്ടിയും 10 വയസ്സുകാരനായ ബാലനും തമ്മിൽ വിവാഹിതരാകുന്നതും അവരുടെ ഹണിമൂണുമൊക്കെ പ്രാധാന്യം നൽകി സംപ്രേക്ഷണം ചെയ്യുന്ന പഹരെദാര് പിയ കി എന്ന ഹിന്ദി സീരിയൽ പുരോഗമന ആശയങ്ങളാണ് മുന്നോട്ട് വെക്കുന്നത് എന്ന് ഇതിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തേജസ്വി പ്രകാശ്. കുട്ടികളെ വഴി തെറ്റിക്കുന്ന തരത്തിലുള്ള ആശയങ്ങളാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നാണ് ആരോപണം.

സീരിയൽ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിനിമയവകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് ധാരാളം പരാതികളും ചെന്നു. ഇതിനെത്തുടർന്നാണ് നായിക തന്നെ നേരിട്ട് വിശദീകരണവുമായി വന്നിരിക്കുന്നത്.
