
തിരുവനന്തപുരം: മതംമാറ്റത്തിന്റെയും അനുബന്ധ കാര്യങ്ങളുടെയും പേരില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വൈക്കം സ്വദേശിനി ഹാദിയയുടെ കാര്യത്തില്‍ പുതിയ കണ്ടെത്തല്‍ നടത്തി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികല. ഹാദിയയെ ഹോമിയോ മരുന്ന് കൊടുത്ത് മതം മാറ്റിയതാണ് എന്നാണ് ശശികലയുടെ പുതിയ വാദം.

കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കോട്ടയത്തു നടന്ന പരിപാടിക്കു ശേഷമാണ് താൻ ഹാദിയയുടെ നാട്ടിൽ പോയതെന്ന് ശശികല പറയുന്നു. ഹാദിയയെ കണ്ടില്ലെന്നും മാതാപിതാക്കളുമായാണ് സംസാരിച്ചതെന്നും ശശികല വ്യക്തമാക്കി. ഇവരെ കാണാന്‍ പോകുന്നതിനു മുമ്പായി തന്നോട് ഒരു ഹോമിയോ ഡോക്ടര്‍ ഒരു കാര്യം പറഞ്ഞിരുന്നുവെന്നും അത് ഹോമിയോ മെഡിക്കല്‍ കോളേജുകളുമായി ബന്ധപ്പെട്ട് ധാരാളം അന്വേഷണം നടക്കുന്നുണ്ടെന്നതായിരുന്നുവെന്നും ശശികല പറയുന്നു. അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. ഹോമിയോയില്‍ ഒരു മരുന്നുണ്ട്. താന്‍ വിശ്വസിച്ചതു കൊണ്ടല്ല പറയുന്നത്. മൈന്‍ഡ് അവരുടേത് അല്ലാത്ത വിധത്തില്‍ മാറ്റാന്‍ ചിലപ്പോഴൊക്കെ ചില രോഗികൾക്കൊക്കെ, ആശുപത്രിയിൽ പോകാന്‍ സമ്മതിക്കാത്ത രോഗിക്കൊക്കെ കൊടുക്കാറുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ ടെലഫോണ്‍ അഭിമുഖത്തിലാണ് ശശികല ഇപ്രകാരം പറയുന്നത്.
