“ആവശ്യമുള്ള സമയത്ത് സഹായം ചെയ്യാന്‍ വൈകിയതിന് മാപ്പ്” ; അന്തരിച്ച സിനിമാ താരം തൊടുപുഴ വാസന്തിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍

  • Post category:news
  • Reading time:1 min read
You are currently viewing “ആവശ്യമുള്ള സമയത്ത് സഹായം ചെയ്യാന്‍ വൈകിയതിന് മാപ്പ്” ; അന്തരിച്ച സിനിമാ താരം തൊടുപുഴ വാസന്തിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍

തിരുവനന്തപുരം: ഇന്ന് രാവിലെ അന്തരിച്ച സിനിമാ താരം തൊടുപുഴ വാസന്തിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. അഭിനയ ജീവിതത്തിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച കലാകാരിക്ക്, അവര്‍ക്കാവശ്യമുള്ള സമയത്തു സഹായം ചെയ്യാന്‍ വൈകിയതിന് മാപ്പപേക്ഷിച്ചു കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

നടിയും നാടക പ്രവര്‍ത്തകയും നൃത്താദ്ധ്യാപികയുമായിരുന്ന തൊടുപുഴ വാസന്തി (65) ഇന്ന് പുലര്‍ച്ചെ 4.30 ഓടെ വാഴക്കുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചും പ്രമേഹ രോഗത്തെ തുടര്‍ന്ന് വലതുകാല്‍ മുറിച്ചു മാറ്റിയും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തൊടുപുഴ മണക്കാടുള്ള വീട്ടില്‍ ചികിത്സയും വിശ്രമവുമായി കഴിയുകയായിരുന്നു. ചികിത്സിക്കാന്‍ പണമില്ലാതെ ജീവിതം സമ്മാനിച്ച ദുരിതങ്ങള്‍ ഉള്ളിലൊതുക്കി വാസന്തി എന്ന കലാകാരി കഴിയുന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു.

0Shares