ഹര്‍ത്താല്‍ ദിനം ആസ്‌ക് ആലംപാടി ക്ലബില്‍ ആഘോഷമാക്കി നടന്‍ സിദ്ധാര്‍ത്ഥ് മേനോന്‍

  • Post category:local news
  • Reading time:1 min read
You are currently viewing ഹര്‍ത്താല്‍ ദിനം ആസ്‌ക് ആലംപാടി ക്ലബില്‍ ആഘോഷമാക്കി നടന്‍ സിദ്ധാര്‍ത്ഥ് മേനോന്‍

കാസര്‍കോട്: തൈക്കുടം ബ്രിഡ്ജ് എന്ന ബാന്‍ഡിലുടെ മലയാളിയുടെ മനസിനെ കോരിത്തരിപ്പിക്കുന്ന ഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത നടനും പിന്നണിഗായകനുമായ സിദ്ധാര്‍ത്ഥ് മേനോന്‍ ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബില്‍ സന്ദര്‍ശനം നടത്തി. ശനിയാഴ്ച ഉച്ചയ്ക്കു ക്ലബില്‍ വച്ച് ആസ്‌ക് ആലംപാടി പ്രവര്‍ത്തകര്‍ ഊഷ്മളമായ സ്വീകരണം സിദ്ധാര്‍ത്ഥ് മേനോന് ഒരുക്കി. നടന്‍ ആസ്‌ക് പ്രവര്‍ത്തകരുമൊത്ത് കുശലാന്വേഷണം നടത്തിയും പാട്ട് പാടിയും ഫോട്ടോ എടുത്തും ഭക്ഷണം കഴിച്ചും ഏറെ സമയം ചിലവഴിച്ചാണ് മടങ്ങിയത്. കോസ്റ്റും ഡിസൈനര്‍ ഇച്ചു മനീഷ് സ്വീകരണം ഉദ്ഘാടനം ചെയ്തു. സലീം ആപ അധ്യക്ഷനായി. ജി.സി.സി വൈസ് പ്രസിഡണ്ട് നസീര്‍ സി.എച്ച്, സിദ്ദിഖ് ബിസ്മില്ല, ഫൈസല്‍ അറഫ, സെബി ബഹ്റൈന്‍, കാഹു ആലംപാടി, റിയാസ് (മൗലവി ), സലാം ലണ്ടന്‍, അഷ്റഫ് ആലംപാടി , ആലംപാടി (അച്ചപ്പു ഫെമിന), ഖാദര്‍ ചാല്‍ക്കര, നിച്ചു ആലംപാടി, ഉമ്മര്‍ പഡോസ്‌കി, മുനീര്‍ ഖത്തര്‍, അബൂബക്കര്‍(അക്കു ), എസ്.എ അബ്ദുല്‍ റഹ്മാന്‍, കബീര്‍ മേനത്ത്, ശിഹാബ് സി.എം, നൗഷാദ് മിഹ്‌റാജ് തുടങ്ങിവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി.

0Shares