ഹര്‍ത്താലുകളില്‍ നിന്നും സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing ഹര്‍ത്താലുകളില്‍ നിന്നും സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍

കാസര്‍കോട്: സ്വകാര്യ ബസ് സര്‍വീസുകളെ ഗുരുതരമായി ബാധിക്കുന്ന അടിക്കടിയുള്ള ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും പിന്‍മാറണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. ഓട്ടോറിക്ഷ സമാന്തര സര്‍വ്വീസുകളുടെ കാര്യത്തില്‍ ഇക്കഴിഞ്ഞ ആര്‍.ടി.എ. യോഗതീരുമാനം കര്‍ശനമായും നടപ്പിലാക്കണമെന്നും യോഗം അധികൃതരോടാവശ്യപ്പെട്ടു. പ്രസിഡണ്ട് കെ. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി ശങ്കര നായക്, ട്രഷറര്‍ പി.എ. മുഹമ്മദ്കുഞ്ഞി, വൈസ് പ്രസിഡണ്ട് തിമ്മപ്പ ഭട്ട്, സെന്‍ട്രല്‍ കമ്മിറ്റി അംഗം സി.എ. മുഹമ്മദ്കുഞ്ഞി, ഹോസ്ദുര്‍ഗ്ഗ് താലൂക്ക് സെക്രട്ടറി വി.എം. ശ്രീപതി, താലൂക്ക് പ്രസിഡണ്ട് എന്‍.എം. ഹസൈനാര്‍, രാധാകൃഷ്ണന്‍, സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി ടി. ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു.

0Shares