ഹരിതകേരളം മിഷന്‍റെ നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനം; ബദര്‍പ്പള്ളി ഡ്രൈനേജ് നീര്‍ച്ചാലിന് പുതുജീവന്‍

  • Post category:news
  • Reading time:1 min read
You are currently viewing ഹരിതകേരളം മിഷന്‍റെ നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനം; ബദര്‍പ്പള്ളി ഡ്രൈനേജ് നീര്‍ച്ചാലിന് പുതുജീവന്‍

കാസര്‍കോട്: ഹരിതകേരളം മിഷന്‍റെ നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടന്ന കാസര്‍കോട് നഗരസഭ പരിധിയിലെ ബദര്‍പ്പള്ളി ഡ്രൈനേജ് നീര്‍ച്ചാല്‍ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍. എ നിര്‍വഹിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മാലിന്യങ്ങള്‍ നിറഞ്ഞ് ദുര്‍ഗന്ധപൂരിതമായ തോടിന്‍റെ ഒരു കിലോമീറ്റര്‍ ദൂരം 300 പേരുടെ കൂട്ടായ്മയിലാണ് ശുചീകരിച്ചത്.

ശുചീകരണ യജ്ഞത്തില്‍ വൈസ് ചെയര്‍മാന്‍ എല്‍. എ. മുഹമ്മദ് ഹാജി, വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ നൈമുന്നീസ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഫര്‍സാന ശിഹാബ്, വാര്‍ഡ് കൗണ്‍സിലര്‍ റംസീന റിയാസ് ,മുന്‍ ചെയര്‍മാന്‍ ടി.അബ്ദുള്ള, ഖാലിദ് തച്ചങ്ങാട് ,ഹരിത കേരളം മിഷന്‍ പ്രതിനിധിയായ .എ.പി അഭിരാജ്, തൊഴിലുറപ്പ് തൊഴിലാളികള്‍, ദക്കീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ,ജി.എം.വി.എന്‍. എസ്. എസ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കാളികളായി.

അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി ഓവര്‍സീയര്‍ സതീശന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ദാമോദരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാജീവന്‍ കെ. വി, കെ. പി അബൂബക്കര്‍ സിദ്ധിഖ്,എന്നിവര്‍ തോടിന്‍റെ വിവിധ ഭാഗങ്ങളില്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.

0Shares