
തിരുവനന്തപുരം: സമാന്തര /സ്വകാര്യ ബസ് മാഫിയകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക, മെക്കാനിക്ക് ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേണ്‍ പരീഷ്ക്കാരം പുനപരിശോധിക്കുക, കണ്ടക്ടര്‍ /ഡ്രൈവര്‍ വിഭാഗം ജീവനക്കാര്‍ക്ക് അമിതഭാരം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, എം പാനല്‍ ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുക, പിരിച്ച് വിട്ട 600 തൊഴിലാളികളെയും തിരിച്ചെടുക്കുക, ശമ്പളവും പെന്‍ഷനും മുടങ്ങാതെ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു വിഭാഗം കെ. എസ്. ആര്. ടി. സി ജീവനക്കാര്‍ അടുത്തമാസം രണ്ടിന് 24 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നു. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയിസ് യൂണിയന് (എ. ഐ. ടി. യു. സി) സംസ്ഥാന ഭാരവാഹി യോഗത്തിലാണ് രണ്ടിന് പണിമുടക്ക് നടത്തുന്നതിന് തീരുമാനിച്ചത്.
