സൗന്ദര്യ റാണികളായി തിളങ്ങി ട്രാന്‍സ്‌ജെന്റേഴ്‌സ്; ഇത്തവണത്തെ കിരീടം തായ്‌ലാന്‍ഡുകാരിക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing സൗന്ദര്യ റാണികളായി തിളങ്ങി ട്രാന്‍സ്‌ജെന്റേഴ്‌സ്; ഇത്തവണത്തെ കിരീടം തായ്‌ലാന്‍ഡുകാരിക്ക്.

തായ്‌ലാന്‍ഡ്: ലോക  ട്രാന്‍സ്‌ജെന്റേര്‍ സൗന്ദര്യ മത്സരത്തില്‍ തായ്ലാന്‍ഡുകാരി ജിറത്ചയ സിറിമോങ്കൊല്‍നേവിന് കിരീടം. 24 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഈ 25 വയസ്സുകാരി കിരീടം അണിഞ്ഞത്. ബ്രസീല്‍, വെനിസുല എന്നിവിടങ്ങളിലെ മത്സരാര്‍ത്ഥികളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടിയത്.

  ലോകത്തെ എല്ലാ ട്രാന്‍സ്ജെന്‍ഡറിനെയും ഒത്തൊരുമിക്കാനും ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളും സമൂഹത്തിന്റെ ഭാഗമാണെന്ന് അറിയിക്കാനുമാണ് 12 വര്‍ഷം മുന്‍പ് സൗന്ദര്യ മത്സരം ആരംഭിച്ചത്.
രാജ്യത്തിന്റെ പരമ്പരാഗത വസ്ത്രം, സ്വിംസ്വീറ്റ്സ്, ഗൗണ്‍ എന്നിങ്ങനെയാണ് മത്സരം നടന്നത്.

 

0Shares