സൗദിയില്‍ വിദേശികള്‍ക്ക് രണ്ട് ലക്ഷത്തിലേറെ തൊഴിലവസരങ്ങളുണ്ടാകുമെന്ന് ജനറല്‍ സ്റ്റാറ്റിറ്റിക്‌സ് വിഭാഗം; പ്രതീക്ഷയോടെ മലയാളികള്‍

  • Post category:news
  • Reading time:1 min read
You are currently viewing സൗദിയില്‍ വിദേശികള്‍ക്ക് രണ്ട് ലക്ഷത്തിലേറെ തൊഴിലവസരങ്ങളുണ്ടാകുമെന്ന് ജനറല്‍ സ്റ്റാറ്റിറ്റിക്‌സ് വിഭാഗം; പ്രതീക്ഷയോടെ മലയാളികള്‍

റിയാദ്: സൗദിയില്‍ ഈ വര്‍ഷം രണ്ട് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ വിദേശികള്‍ക്കുണ്ടാകുമെന്ന് ജനറല്‍ സ്റ്റാറ്റിറ്റിക്‌സ് വിഭാഗം. പന്ത്രണ്ട് മേഖലയിലായി ആകെ മൂന്നര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് സ്റ്റാറ്റിറ്റിക്‌സ് വിഭാഗം പുറത്ത് വിട്ടത്. 3,52,707 തൊഴിലുകളാണ് പുതുതായി തുറക്കാന്‍ പോകുന്നത്. ഇതില്‍ 40 ശതമാനത്തില്‍ സ്വദേശികള്‍ക്കാണ് സംവരണം. ബാക്കി 60 ശതമാനത്തില്‍ എല്ലാ രാജ്യക്കാര്‍ക്കും അവസരം ലഭിക്കുമെന്ന് സ്റ്റാറ്റിറ്റിക്‌സ് വിഭാഗം അറിയിച്ചു. 12 തൊഴില്‍ മേഖലയിലാണ് പുതിയ തൊഴിലുകള്‍. കണക്ക് പ്രകാരം 1,39,100 ജോലികള്‍ സ്വദേശികള്‍ക്ക് സംവരണമുള്ളതായിരിക്കും. അതേസമയം 2,12,600 എല്ലാ രാജ്യക്കാര്‍ക്കും തുറന്നു കൊടുക്കും. കെട്ടിട നിര്‍മാണ രംഗത്താണ് ഏറ്റവും കൂടുതല്‍ അവസരം. ഹോട്ടല്‍, ബൂഫിയ രംഗത്താണ് ഏറ്റവും കൂടുതല്‍ ഇഅവസരം. ഒരു ലക്ഷത്തിലേറെ അവസരമുണ്ട് ഈ മേഖലയില്‍. എഴുപതിനായിരത്തോളം അവസരമുണ്ട് വ്യവസായ രംഗത്തും കെട്ടിട നിര്‍മാണ മേഖലയിലും. ടെലി കോം മേഖലയില്‍ കാല്‍ ലക്ഷമാണ് അവസരം. വിദ്യാഭ്യാസ മേഖലയില്‍ പതിനയ്യായിരമാണ് അവസരങ്ങള്‍. ആരോഗ്യ മേഖലയിലും ഇത്ര തന്നെ തൊഴിലവസരമുണ്ട്. കാര്‍ഷിക, ടെക്‌നിക്കല്‍, റിയല്‍ എസ്റ്റേറ്റ് കലാവിനോദ രംഗങ്ങളിലാണ് ബാക്കിയുള്ള തൊഴിലുകള്‍. ഊര്‍ജ്ജിതമായ സ്വദേശിവത്കരണം നടക്കുന്നതിനിടയിലും വിദേശികള്‍ക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് അതോറിറ്റിയുടെ പ്രഖ്യാപനം.

0Shares