സ്വാതന്ത്ര്യ ദിനത്തിൽ ശുചീകരണ പ്രവർത്തനം നടത്തി മാതൃകയായിരിക്കുകയാണ് സഹൃദയ വേദി സ്പോർടിംങ് ക്ലബ്ബ് വി.കെ പാറ ന്യൂ ബേവിഞ്ച

  • Post category:local news
  • Reading time:1 min read
You are currently viewing സ്വാതന്ത്ര്യ ദിനത്തിൽ ശുചീകരണ പ്രവർത്തനം നടത്തി മാതൃകയായിരിക്കുകയാണ്  സഹൃദയ വേദി സ്പോർടിംങ് ക്ലബ്ബ് വി.കെ പാറ ന്യൂ ബേവിഞ്ച

ചെർക്കള(കാസറഗോഡ്): സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സഹൃദയ വേദി സ്പോർടിങ് ക്ലബ്ബ് ന്യൂ ബേവിഞ്ച വി.കെ പാറ സ്വാതന്ത്ര്യ ദിനാഘോഷവും ശുചീകരണവും നടത്തി. ക്ലബ്ബ് പ്രസിഡന്റ് റാശിദ് ബേഡകം പതാക ഉയർത്തി. ക്ലബ്ബ് സെക്രട്ടറി നൈനുദ്ദീൻ സ്വാതന്ത്യദിന സന്ദേശം അറിയിച്ചു. സമീർ, ഫസൽ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു .ക്ലബ്ബ് GCC പ്രതിനിധികളായ തസ്ലി, നൗമാൻ തുടങ്ങിയവർ പരിപാടിക്ക് ആശംസ അറിയിച്ചു. ശേഷം നാട്ടിലും അംഗൻവാടികളിലും മറ്റും മധുരം വിതരണം ചെയ്തു.

സ്വാതന്ത്യദിനാഘോഷത്തിൻ്റെ ഭാഗമായി വി.കെ പാറയും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. ശുചീകരണ പരിപാടി ക്ലബ്ബ് പ്രസിഡന്റ് റാശിദ് ബേഡകം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി നൈനുദ്ദീൻ വൈസ് പ്രസിഡന്റുമാരായ യാസർ അറഫാത്ത്, ഫസൽ ജോയിൻ സെക്രട്ടറിമാരായ പ്രജിത്ത്, ഇസ്ത്യാഖ്, മനോജ് , GCC പ്രതിനിധി നൗമാൻ തുടങ്ങിയവരും നേതൃത്വം നൽകി. നാട്ടുകാരും ക്ലബ്ബ് മെമ്പർമാരും സ്വാതന്ത്യദിന പരിപാടിയിലും ശുചീകരണ പരിപാടിയും പങ്കെടുത്തു.

0Shares