സ്വതന്ത്ര ഇന്ത്യ 60 വര്‍ഷം കൊണ്ട് നേടിയതും 2014 ന് ശേഷം മോഡി സര്‍ക്കാര്‍ നേടിയതും

  • Post category:news
  • Reading time:5 mins read
You are currently viewing സ്വതന്ത്ര ഇന്ത്യ 60 വര്‍ഷം കൊണ്ട് നേടിയതും 2014 ന് ശേഷം മോഡി സര്‍ക്കാര്‍ നേടിയതും

1940 കളിൽ അവിഭക്ത ഇന്ത്യ രൂക്ഷമായ ഭക്ഷ്യ ക്ഷാമവും പട്ടിണിയും നേരിട്ട് കൊണ്ടിരിക്കുകയായിരുന്നുവെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ ലോകത്തിലെ പ്രധാനപ്പെട്ട പത്ത് സാമ്പത്തിക ശക്തികളിൽ ഒന്നായി മാറിയിരിക്കുന്നു. ഈ നേട്ടങ്ങളിൽ രാജ്യം കൈക്കൊണ്ട നയങ്ങൾക്കും രാഷ്ട്രീയത്തിനും എത്ര മാത്രം സ്വാധീനമുണ്ടെന്നു പരിശോധിക്കുകയാണ് ലേഖനത്തിൽ.

2016 മാര്‍ച്ചില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു, ” കോൺഗ്രസ് 60 വര്‍ഷം കൊണ്ട് സഹായിച്ചിരുന്നെങ്കിൽ പാവപ്പെട്ടവർ ഇന്നും ദുരിതങ്ങൾ അനുഭവിക്കുമായിരുന്നില്ല. കോൺഗ്രസ് ന്‍റെ 60 വർഷത്തെ ദുര്‍ഭരണം നമുക്ക് മറക്കാനോ അവഗണിക്കാനോ ആവില്ല.”
അറുപത് വർഷത്തെ കോൺഗ്രസ് ഭരണത്തെ പഴിചാരി ഇന്ത്യാരാജ്യം ഒന്നും നേടിയില്ല എന്ന് നിരന്തരം കുറ്റപ്പെടുത്തിയാലും സത്യം ഒരുപാടൊന്നും അകലെ ആകുന്നില്ല.

2014 ലെ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള റാലികളിൽ അദ്ദേഹത്തിന്‍റെ വാക്കുകൾ ശ്രദ്ധിക്കുക, “നിങ്ങൾ കോൺഗ്രസിന് 60 വര്‍ഷം സമയം നൽകി. ദുർഭരണം മാത്രമാണ് അവർ ചെയ്തത്. ഈ രാജ്യത്തെ ദുരിതങ്ങൾ ശരിയാക്കുവാൻ നിങ്ങളെനിക്ക് 60 മാസസമയം തരിക.”

പോലീസ് ഓഫീസറും സിവിൽ സെർവന്റും ആയിരുന്ന ജൂലിയോ റിബറോ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തന്‍റെ റാലിയിൽ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത് ജനക്കൂട്ടത്തെ എന്ത് നുണയും ചിലവാകുന്ന വെറും അൾക്കൂട്ടമായി കാണരുതെന്ന് പറയുന്നു. അദ്ദേഹത്തിന്‍റെ വാക്കുകൾ ശ്രദ്ധിക്കുക,” ഇരുന്നൂറ് വർഷത്തിലധികം ബ്രിട്ടീഷ് അധീനതയിലായിരുന്ന ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആണ് നിങ്ങളെന്നോർക്കണം. ജനജീവിതം അടിമസമാനമായിരുന്നു. 1947 ൽ സ്വാതന്ത്രത്തിനു ശേഷം അധികാരത്തിൽ വന്ന കോൺഗ്രസ് വട്ടപൂജ്യത്തിൽ നിന്നാണ് തുടങ്ങിയത്. ബ്രിട്ടീഷ്കാരുടെ മാലിന്യങ്ങളല്ലാതെ വേറൊന്നുമിവിടെ ഉണ്ടായിരുന്നില്ല. സ്വതന്ത്ര ഇന്ത്യക്ക് സ്വന്തമായി ഒരു പിന്ന് സൂചി പോലും ഉൽപ്പാദിപ്പിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. ദേശീയതലത്തിൽ വെറും 20 ഗ്രാമങ്ങളിൽ മാത്രമായിരുന്നു വൈദുതി ഉണ്ടായിരുന്നത്. 20 രാജാക്കന്മാർക്ക് മാത്രമാണ് ടെലിഫോൺ കണക്ഷൻ കിട്ടിയത്. കുടിവെള്ള വിതരണം ഇല്ല. 10 ചെറിയ അണക്കെട്ടുകൾ. വിദ്യഭ്യാസ സ്ഥാപനങ്ങളോ, ആസ്പത്രികളോ ഇല്ല. കാലിത്തീറ്റ, വളങ്ങൾ, ജലസേചനം എന്നിവയെപ്പറ്റി ചിന്തിക്കാൻ പോലും ആവുമായിരുന്നില്ല. ജോലി ഇല്ലാതിരുന്നത് കൊണ്ട് രാജ്യത്ത് ഭക്ഷ്യക്ഷാമവും പട്ടിണിയും രൂക്ഷമായിരുന്നു. എണ്ണിയാലൊടുങ്ങാത്ത ശിശുമരണങ്ങൾ സംഭവിച്ചു. അതിർത്തികൾ കാക്കാൻ സേനാബലം വളരെ കുറവ്. 4 വിമാനങ്ങളും, 20 ടാങ്കുകളും കൊണ്ട് കാക്കേണ്ടത് നാല് ദിക്കിലേയും തുറന്ന അതിർത്തികൾ. റോഡുകളും പാലങ്ങളും വളരെ കുറവ്. കാലിയായ ഖജനാവ്. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് നെഹ്‌റു അധികാരത്തിൽ വരുന്നത്”.

റിബറോ പറഞ്ഞതിൽ കുറച്ച് വാസ്തവം ഉണ്ട്. മോഡി അധികാരത്തിൽ വരുന്നതിനു മുൻപുള്ള 6 ദശാബ്ദകാലത്തെ ഇന്ത്യയുടെ നേട്ടങ്ങൾ ഇരു പാർട്ടികളുടെയും പക്ഷം പിടിക്കാതെ അവലോകനം ചെയ്യുന്നത് രാഷ്ട്രീയ പ്രസക്തമാണ്. 1940 കളിലെ അവിഭക്ത ഇന്ത്യ കടുത്ത ഭക്ഷ്യക്ഷാമവും പട്ടിണിയും നേരിട്ടിരുന്നു. 1947 നു ശേഷം സ്വതന്ത്ര ഇന്ത്യ അഭിമുഖീകരിച്ച രൂക്ഷമായ പാൽ പ്രതിസന്ധി നേരിടാൻ 1950 കളിൽ ഓരോ വർഷവും ഏകദേശം 55000 ടൺ പാൽപ്പൊടി ഇറക്കുമതി ചെയ്തിരുന്നുവെന്നാണ് സര്‍ക്കാര്‍ രേഖകളെ അവലംബമാക്കി സ്ക്രോൾ ന്യൂസ് റിപ്പോർട് ചെയ്യുന്നത്.

” ഇന്ത്യ സ്വതന്ത്രമായെങ്കിലും ഏകീകരിക്കപ്പെടാത്ത നാട്ടുരാജ്യങ്ങൾ, രൂക്ഷമായ അതിർത്തി തർക്കങ്ങൾ,
1948 ലെ യുദ്ധത്തിനു ശേഷം കൂടുതൽ സങ്കീർണ്ണമായ പാകിസ്താനുമായുള്ള ബന്ധം, പുതിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ രൂപികരണം: ഇവക്കൊപ്പം രാജ്യം നേരിട്ട ഏറ്റവും രാഷ്ട്രീയമായ ചോദ്യം ഭക്ഷ്യ സുരക്ഷയെ കുറിച്ചുള്ളതാണ്‌. സ്വതന്ത്ര ഇന്ത്യയിലെ ആദ്യകാല നേതാക്കളുടെ പ്രധാന അജണ്ട ഭക്ഷ്യ വസ്തുക്കളുടെ സ്വയം പര്യാപ്‌തതയായിരുന്നു; അവരതിനെ ദേശീയതയുമായി ബന്ധിപ്പെടുത്തി പരിഹരിക്കാൻ ശ്രമിച്ചു”.
1952 ലെ ഒരു റേഡിയോ അഭിസംബോധനയിൽ രാജ്യത്തെ ഭക്ഷ്യോല്പധാനം 80 ലക്ഷം ടൺ ആയി ഉയർത്തുക എന്നതാണ് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പ്രസ്താവിച്ചു.
നെഹ്രുവിയൻ സമ്പദ് വ്യവസ്ഥയുടെ ഗതി കണക്കാക്കാൻ സാമ്പത്തിക വിദഗ്ധൻ എസ് ശിവസുബ്രഹ്മണ്യത്തിന്റെ ഡാറ്റ അടിസ്ഥാനമാക്കി പ്രധാനപ്പെട്ട മൂന്ന് മേഖലകളിലെ -കാർഷികം,വ്യവസായം, സേവനം- വളർച്ചാ നിരക്ക് ബാലകൃഷ്ണൻ രേഖപ്പെടുത്തുന്നുണ്ട്. മൂന്ന് കാലഘട്ടങ്ങളിലെ ഡാറ്റ -1900-46,47, 1950- 64,65, 1947-99, 2000-

നെഹ്‌റുവിയൻ കാലത്തെ ഈ മേഖലകളിലെ വളർച്ച ബ്രിട്ടീഷ് കോളനി ആയിരുന്ന അവസാന അരനൂറ്റാണ്ടിനേക്കാളും ഒരുപാട് വർധിച്ചു എന്ന് മാത്രമല്ല, ഇരുപതാം നൂറ്റാണ്ടിലെ അവസാനപാദത്തിലെ സമ്പദ് വ്യവസ്ഥയുടെ വേഗത്തിലുള്ള വളർച്ച നെഹ്രുവിയൻ കാലത്ത് തന്നെ കൈവരിച്ചിരുന്നു എന്ന് കൂടി മനസിലാവും

60 വർഷങ്ങള് കൊണ്ട് ഇന്ത്യ എന്ത് നേടി?

ഏറ്റവും വലിയ കരസേന, ആയിരത്തോളം യുദ്ധ വിമാനങ്ങൾ, ടാങ്കുകൾ, ലക്ഷകണക്കിന് വ്യവസായ സ്ഥാപനങ്ങൾ, ഏകദേശം എല്ലാ ഗ്രാമങ്ങളിലേക്കും വൈദ്യുതി വിതരണം, നൂറു കണക്കിന് വൈദ്യുതിനിർമ്മാണശാലകൾ, ആയിരം കിലോമീറ്ററുകൾക്ക് മേൽ നീളുന്ന ദേശീയപാതകൾ, പാലങ്ങൾ, പുതിയ റെയിൽവേ പദ്ധതികൾ, സ്റ്റേഡിയം, ആധുനിക സ്പെഷ്യാലിറ്റി ആശുപത്രികൾ, എല്ലാ വീടുകളിലും ടീവി, എല്ലാ പൗരന്മാർക്കും ടെലിഫോൺ കണക്ഷൻ, രാജ്യത്തിനകത്തും പുറത്തും ജോലി ചെയ്യാൻ മികച്ച അവസരങ്ങൾ, ബാങ്കുകൾ, സർവകലാശാലകൾ, AIMS, IIT’S, IIM’S, ISRO, അണുവായുധങ്ങൾ, മുങ്ങിക്കപ്പലുകൾ, ആണവ നിലയങ്ങൾ, നവരത്ന പൊതുമേഖലാ സ്ഥാപനങ്ങൾ… റിബിയെരോ എഴുതുന്നു.

ഇന്ത്യൻ സേന പാക്കിസ്ഥാനെ രണ്ടായി വിഭജിച്ചു. ഒരു ലക്ഷം പട്ടാളക്കാരും അവരുടെ മേധാവികളും ഇന്ത്യൻ പട്ടാളത്തിനു മുന്നിൽ കീഴടങ്ങി, ധാതുക്കളും ഭക്ഷ്യവസ്തുക്കളും ഇന്ത്യ കയറ്റുമതി ചെയ്യാൻ ആരംഭിച്ചു. ഇന്ദിരാ ഗാന്ധിയുടെ സമയത്തെ ബാങ്കുകളുടെ ദേശസാൽക്കരണം, കമ്പ്യൂട്ടറുകളും ഇൻഫോർമേഷൻ ടെക്നലോജിയും ഇന്ത്യ യിൽകൊണ്ടു വന്നു, ഈ മേഖലയുമായി ബന്ധപ്പെട്ട ജോലികൾ ഇന്ത്യയിലും വിദേശത്തുമായി സൃഷ്ടിച്ചു. ലോകത്തിലെ മികച്ച 10 സമ്പദ് വ്യവസ്ഥയിൽ ഒന്നായി ഇന്ത്യ മാറി. GSLV, മംഗൾയാൻ, മോണോറെയിൽ, മെട്രോ റെയിൽ, അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ, പ്രത്വി, അഗ്നി, നാഗ്, ആണവ മുങ്ങിക്കപ്പലുകൾ ഇതെല്ലാം നിങ്ങൾ പ്രധാനമന്ത്രി ആവുന്നതിനു മുന്നേ ഇന്ത്യ നേടിയതാണ്. റിബിയെരോ തുടരുന്നു. ഇദ്ദേഹത്തിന്‍റെ വാദങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ആവില്ല. ഇന്ത്യയുടെ വളർച്ച കെട്ടു കഥയോ നുണയോ അല്ല.

ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി എന്ന പുസ്തകത്തിലൂടെ സ്വാതന്ത്ര ഇന്ത്യ യുടെ ആദ്യ വര്‍ഷങ്ങളെകുറിച്ചും കഠിനവും സങ്കീർണ്ണവുമായ ഈ രാഷ്ട്രനിർമ്മാണ പ്രക്രിയയെക്കുറിച്ചും അന്വേഷിക്കുന്ന ചരിത്രകാരൻ രാമചന്ദ്ര ഗുഹ അഭിപ്രായപ്പെടുന്നു. “സ്വതന്ത്ര ഇന്ത്യയെന്ന രാഷ്ട്രത്തെ ബാലരിഷ്ടതകളിൽ നിന്ന് മുന്നോട്ട് നയിച്ച ആദ്യകാല നേതാക്കൾ ഇല്ലായിരുന്നുവെങ്കിൽ മോദി ഈ രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആവില്ലായിരുന്നു”.

ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, ബി. ആർ അംബേദ്ക്കർ തുടങ്ങിയവർ 1948 മുതൽ 52 വരെയുള്ള വർഷങ്ങളിൽ അസാധാരണമായി രാഷ്ട്രനിര്‍മാണപ്രക്രിയയിൽ ഏർപ്പെട്ടു. അതിർത്തി തർക്കങ്ങൾ കുറച്, നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്, അഭയാർത്ഥികൾക്ക് സങ്കേതങ്ങൾ ഒരുക്കി, എല്ലാവരും തുല്യരെന്ന് പറയുന്ന ഒരു ഭരണഘടന തയ്യാറാക്കി, സമ്പദ് വ്യവസ്ഥയെ വളർച്ചയിലേക് കൊണ്ട് വന്ന് ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടത്തി.

“സമ്പത്തിന്‍റെയും കൃഷിയുടെയും വളർച്ച, പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപം, ഊർജ്ജ നിലയങ്ങളുടെയും സ്റ്റീൽ പ്ലാന്റുകളുടെയും രൂപീകരണം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി യുടെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് ന്‍റെയും സ്ഥാപനം തുടങ്ങിയ മേഖലകളിൽ നെഹ്രുവിയൻ ഭരണം ഊന്നൽ നൽകി. ശാസ്ത്രാവബോധം വളർത്തുന്നതിനും വികസനനേട്ടങ്ങൾ എല്ലാ ഇൻഡ്യാ കാരിലേക്കും എത്തിക്കുന്നതിനുമായി നെഹ്‌റു പ്രവർത്തിച്ചു”. പുതിയൊരു രാഷ്ട്രത്തെ വളർത്തിയെടുക്കാൻ ബഹിരാകാശ ഗവേഷണത്തിനെയും ആണവ പരീക്ഷണങ്ങളെയും നെഹ്രുവിന്‍റെ ഭരണം പ്രോത്സാഹിപ്പിച്ചുവെന്നും സ്ക്രോൾ ലേഖനം റിപ്പോർട് ചെയ്യുന്നു. കോൺഗ്രസ് ഭരണത്തിൽ പിഴവുകൾ ഉണ്ടായിരുന്നെങ്കിലും പ്രഥമിക വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നഗരാസൂത്രണം, വ്യക്തി നിയമങ്ങളുടെ പരിഷ്കരണം, വർധിച്ചു വരുന്ന സാമൂഹിക വിടവ് എന്നീ മേഖലകളിൽ നേട്ടം കൈവരിക്കാൻ കഴിഞ്ഞു.

സ്വാതന്ത്യത്തിന്‍റെ അറുപതാം വാർഷികം ആഘോഷിക്കുന്ന 2007ൽ പുറത്തുവന്ന റിപ്പോർട്ട് പറയുന്നതിങ്ങനെ;
“മോണ്ടെക് സിംഗ് ആലുവാലിയ, പി. ചിദംബരം, മൻമോഹൻ സിങ്, നരസിംഹ റാവു എന്നിവർ തുടങ്ങിവച്ച നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ കുത്തക മുതലാളിത്തത്തിന് സ്വദേശത്തും വിദേശത്തും നിന്ന് ആഗോള വിപണിയിൽ മത്സരിക്കാനുള്ള കരുത്ത് നൽകിയതിനൊപ്പം ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തു.

1991ൽ 1.5 ബില്യൺ ഡോളർ മാത്രം ഉണ്ടായിരുന്ന കരുതൽ ധനശേഖരം 2019 ആയപ്പോഴേക്കും 220 ബില്യൺ ഡോളറായി ഉയർന്നു. ഈ പരിഷ്‌കാരങ്ങൾ രാജ്യത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും, വ്യവസായികൾക്കും സംരഭകർക്കും വലിയ സ്വപ്‌നങ്ങൾ കാണാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കയറ്റുമതി കൂട്ടാനും വിദേശ കമ്പനികളെ സ്വന്തമാക്കാനും കുത്തകമുതലാളിത്തത്തിന്റെ ഭരണതത്വങ്ങൾ പിന്തുടരാനുമുള്ള ആത്മവിശ്വാസം നൽകി.”

അറുപത് വര്‍ഷങ്ങള്‍ കൊണ്ട് കോൺഗ്രസ്സ് എന്ത് നേടിയെന്ന് ചോദിക്കുന്നതിനു പകരം സ്ഥലപ്പേരുകൾ മാറ്റുന്നതും അനാവശ്യമായ പ്രതിമകൾ നിര്‍മിച്ചതും പശു രാഷ്ട്രീയം കളിക്കുന്നതും പരാജയമായ നോട്ട് നിരോധനവും ദയനീയമായി നടപ്പിലാക്കിയ ജി.എസ്.ടി യും ജനങ്ങളെ ക്യൂ വിൽ നിർത്തുന്നതുമൊക്കെ അല്ലാതെ നിങ്ങൾ എന്ത് ചെയ്തു എന്ന് ജനങ്ങളോട് പറയണം

സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എകോണമിയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ 2018 ലെ 5.9 ശതമാനത്തിൽ നിന്ന് 2016 സെപ്റ്റംബർ മുതൽക്കുള്ള ഏറ്റവും ഉയർന്ന നിരക്കായ 2019 ഫെബ്രുവരിയിലെ 7.2 ശതമാനത്തിലെത്തി. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോ നോട്ടികൽ ലിമിറ്റഡ് നെ തഴഞ് വെറും രണ്ടു മാസം പ്രായമുള്ള അനിൽ അംബാനിയുടെ കമ്പനിക്കു നേട്ടമുണ്ടാക്കാൻ വേണ്ടി ബി. ജെ. പി ഉടായിപ്പ് രാഷ്ട്രീയം കളിച്ചു എന്ന ആരോപണത്തിൽ റാഫേൽ വിമാന കച്ചവടവും ചീഞ്ഞ് നാറുന്നു..
ഓക്സ്ഫം ന്റെ Reward work Not wealth എന്ന പുതിയ പഠനം സൂചിപ്പിക്കുന്നത്
ഇന്ത്യൻ സ്വകാര്യ സമ്പത്തിന്റെ 60 ശതമാനം കൈയാളുന്നത് മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ജനങ്ങൾ ആണെന്നാണ്. 2017 ൽ ഈ ഒരു ശതമാനത്തിന്റെ സാമ്പത്തിക വളർച്ച 17-18 ലെ കേന്ദ്ര ബജറ്റ് ലെ മൊത്ത തുക ആയ 20.9 ലക്ഷം കോടി രൂപ ആണ്.

കൃഷി നാശം, സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ വർദ്ധിച്ചു വരുന്ന അക്രമങ്ങൾ, രാജ്യത്തെ മികച്ച സ്ഥാപനങ്ങളുടെ തകർച്ച തുടങ്ങിയവയാണ് കഴിഞ്ഞ നാലര വർഷക്കാലത്തെ ഭരണ നേട്ടങ്ങൾ.
സ്വാതന്ത്ര ഇന്ത്യ 60 വര്‍ഷം കൊണ്ട് നേടിയതും 2014 ന് ശേഷം മോഡി സര്‍ക്കാര്‍ നേടിയതും എന്താണ്??
എല്ലാവര്‍ക്കും അറിയാൻ സ്വതന്ത്ര പ്രസിദ്ധീകരണങ്ങൾ ലഭ്യമാണ്.

(വിവർത്തനം – റോഷൻ)

0Shares