ഭോപ്പാല്‍: സ്റ്റേഷനിലെത്തിച്ച പ്രതിയുടെ അടിയേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരന്‍ മരിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ ഉമേഷ് ബാബു ആണ് മരിച്ചത്. മറ്റൊരു പോലീസുദ്യോഗസ്ഥന്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു. സ്റ്റേഷനിലുള്ളിലെ സി.സി.ടി.വിയില്‍ പ്രതി പിക്കാസ് കൊണ്ട് പോലീസുദ്യോഗസ്ഥരെ ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ട്. സ്ഥലത്തെ അങ്ങാടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് പ്രതി വിഷ്ണു രാജ്വത്തിനെ കസ്റ്റഡിയിലെടുത്തത്. സുഹൃത്ത് കാണാനെത്തിയതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതി പിക്കാസ് കൊണ്ട് പോലീസുകാരെ ആക്രമിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം.
ആദ്യം തലയ്ക്കടിയേറ്റ പോലീസുദ്യോഗസ്ഥന്‍ ബോധരഹിതനായി വീഴുന്നതും തുടര്‍ന്ന് അടുത്തിരുന്ന മറ്റൊരുദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. അതിനു ശേഷം പ്രതിപുറത്തേക്കിറങ്ങിപ്പോകുകയായിരുന്നു. രണ്ട് ഉദ്യോഗസ്ഥരേയും ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. പ്രതിയേയും കാണാനെത്തിയ സുഹൃത്തിനേയും പിന്നീട് പോലിസ് അറസ്റ്റുചെയ്തു.
സ്റ്റേഷനിലെത്തിച്ച പ്രതിയുടെ അടിയേറ്റ് ഹെഡ് കോണ്‍സ്റ്റബിള്‍ മരിച്ചു