മുംബൈ: മാതൃത്വം മാധുര്യം അനുഭവിക്കണമെങ്കില്‍ സ്ത്രീയായി ജനിക്കണമെന്ന് നമ്മള്‍ ഒരുപാട് കേട്ടിട്ടുള്ള വാചകമാണ് നമ്മുടെ മനസ്സില്‍ പതീറ്റാണ്ടുകളായി പതിഞ്ഞു പോയ ധാരണയെ മാറ്റി മറിക്കുന്നതാണ് ഈ വീഡിയോ. ഭിന്ന ലിംഗത്തില്‍പ്പെട്ട ഒരു അമ്മയും അവര്‍ എടുത്ത് വളര്‍ത്തുന്ന മകളും തമ്മിലുള്ള ആത്മബന്ധമാണ് ഈ പരസ്യ ചിത്രത്തിന്റെ പ്രമേയം.

ബോഡിങ് സ്‌കൂളിലേക്കുള്ള യാത്രയില്‍ തന്റെ ജീവിത കഥ പറയുന്ന ഒരു പെണ്‍കുട്ടിയുടെയും പെറ്റമ്മ മരിച്ച് അനാഥാലയത്തിലെത്തിയ ഇവളുടെ പോറ്റമ്മയായി എത്തിയ ഒരു ഭിന്നലിംഗത്തില്‍പ്പെട്ട ഒരു സ്ത്രീയെക്കുറിച്ചും പറയുന്നതാണ് ഈ വീഡിയോ. ഭിന്നലിംഗത്തില്‍പ്പെട്ടവരുടെ അവാശങ്ങളെക്കുറിച്ച് പരാമര്‍ശിച്ചാണ് ടച്ച് ഓഫ് കെയര്‍ എന്ന ഈ വീഡിയോ അവസാനിക്കുന്നത്.