സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനെ വെട്ടികൊല്ലാൻ ശ്രമം; നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ അക്രമി സംഘം രക്ഷപെട്ടു, സംഭവം കാസർകോട്ടെ ചൗക്കിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനെ വെട്ടികൊല്ലാൻ ശ്രമം; നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ അക്രമി സംഘം രക്ഷപെട്ടു, സംഭവം കാസർകോട്ടെ ചൗക്കിയില്‍

കാസർകോട് : സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വെട്ടി കൊല്ലാൻ ശ്രമം. കാസർകോട് ചൗക്കിയിലാണ് നാട്ടുകാരെ മുൾമുനയിൽ നിർത്തിയ ഈ സംഭവം നടന്നത്. മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ വിജയന്റെ മകന്‍ രാജേഷ് (35)നാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ മംഗലുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി 10 മണിയോടെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന രാജേഷിനെ ഇന്നോവ കാറിലെത്തിയസംഘംമാണ് ഇടിച്ചിട്ടശേഷം വെട്ടി കൊല്ലാൻ ശ്രമിച്ചത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല, ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

0Shares