മംഗളൂരു: വീടിനുള്ളില്‍ വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുള്ള്യ ബെല്ലാരെ യദമംഗലയിലെ ഗണേഷ് വിശാലാക്ഷി ദമ്പതികളുടെ മകള്‍ അനിത (19)യെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുക്കെ സുബ്രഹ്മണ്യ കോളജിലെ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയാണ് അനിത. ഒരു ആത്മഹത്യാകുറിപ്പ് മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
അനിതയുടെ മാതാപിതാക്കളായ ഗണേശും വിശാലാക്ഷിയും ജോലിക്കായി പുറത്തു പോയ സമയത്താണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ബെല്ലാരെ പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നു. ആത്മഹത്യയുടെ കാരണത്തെ കുറിച്ച് വ്യക്തതയില്ല.
സുള്ള്യയില്‍ ബി.ബി.എ വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍