തിരുവനന്തപുരം: സിനിമ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ചു കൂട്ടുന്നു. ജനുവരി 25 ന് മന്ത്രി എ.കെ ബാലന്റെ അദ്ധ്യക്ഷതയിലാണ് ചര്‍ച്ച നടക്കുക. ഫിലിം റെഗുലേറ്ററി അതോറിറ്റിയുടെ രൂപീകരണവും സിനിമാ രംഗത്തെ പ്രതിസന്ധിയുമാണ് മുഖ്യമായും ചര്‍ച്ച ചെയ്യുന്നത്. ജനപ്രതിനിധികളായ സുരേഷ് ഗോപി, ഇന്നസെന്റ് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള സിനിമാ രംഗത്തു നിന്നുള്ളവരെയും ചര്‍ച്ചയില്‍ ക്ഷണിച്ചിട്ടുണ്ട്. അടൂര്‍കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അനുസരിച്ചാണ് ഫിലിം റെഗുലേറ്ററി അതോറിറ്റിയുടെ രൂപീകരണം.
