സഹോദരങ്ങളായ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

  • Post category:news
  • Reading time:1 min read
You are currently viewing സഹോദരങ്ങളായ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കാസർകോട്: താമസ സ്ഥലത്തേക്ക് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. ബോവിക്കാനത്തിന് സമീപത്തെ കോർട്ടേഴ്‌സിൽ താമസിക്കുന്ന നൗഷാദിനെയാണ് ആദൂർ പോലീസ് ഇൻസ്‌പെക്ടർ കെ.പ്രേംസദനന്‍റെ നേതൃത്വത്തിൽ ബുധനാഴ്ച്ച വൈകിട്ട് കാസർകോട് നിന്നും അറസ്റ്റു ചെയ്തത്.

ആറും എട്ടും വയസുള്ള സഹോദരിമാരായ കുട്ടികളാണ് പീഡനത്തിനിരയായത്. കോടതിയിൽ കീഴടങ്ങുന്നതിന് മുന്നോടിയായി വക്കീലിനെ കാണാൻ പോകുന്നതിനിടയിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് കേസിനാസ്‌പദമായ സംഭവം. കുട്ടികളെ ഓരോരുത്തരെയായി താമസസ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ്‌ പ്രതിക്കെതിരെയുള്ള പരാതി. കുട്ടികളിൽ ഒരാൾക്ക് പീഡനത്തിൽ സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഭവസമയത്ത് കുട്ടികളുടെ മാതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. മാതാവിന്‍റെ പരാതിയിൽ ആദൂർ പോലീസ് പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

0Shares